നിരോധിക്കപ്പെട്ട മരുന്നുമായി കണ്ണൂര്‍ സ്വദേശിയടക്കം നാലുപേര്‍ സഊദിയില്‍ പിടിയില്‍
ജിദ്ദ: നിരോധിക്കപ്പെട്ട മരുന്നുകള്‍ ലഗേജില്‍ കണ്ടെത്തെിയതിനെ തുടര്‍ന്ന് സഊദിയില്‍ ഒരു മലയാളിയടക്കം നാല് വിദേശികള്‍ പിടിയില്‍. ബുധനാഴ്ച രാവിലെ ദമ്മാം വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് മരുന്നുകള്‍ പിടികൂടിയത്. നാലു പേരെയും പൊലിസ് അറസ്റ്റ് ചെയ്ത് അന്വേഷണവിഭാഗത്തിന് കൈമാറി.
കണ്ണൂര്‍, ചാല സ്വദേശിയാണ് പിടിക്കപ്പെട്ടവരിലെ മലയാളി. ഒരു യു.പി സ്വദേശിയും രണ്ട് ബാംഗ്ലാദേശ് സ്വദേശികളാണ് മറ്റു മൂന്ന് പേര്. പിടിക്കപ്പെട്ട മലയാളിയുടെ കൈവശമുണ്ടായിരുന്ന മരുന്ന് തന്റേതല്ലെന്നും, ദമ്മാമില്‍ ജോലി ചെയ്യുന്ന നാട്ടുകാരന് കൊടുക്കാന്‍ അവരുടെ ബന്ധുക്കള്‍ ഏല്‍പ്പിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പിടിക്കപ്പെട്ട നാല് പേരെയും എയര്‍പോര്‍ട്ട് സ്പെഷ്യല്‍ പൊലിസില്‍ ഏല്‍പ്പിച്ചു. മരുന്നുകള്‍ പരിശോധനക്കായി ഫോറന്‍സിക് ലാബില്‍ അയച്ചതായി അന്വേഷണ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."