HOME
DETAILS
MAL
വെടിവെച്ച് കൊല്ലണം ഈ പട്ടികളെ.... കൂട്ട ബലാത്സംഗം ചെയ്ത പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്
backup
November 03 2016 | 12:11 PM
കോട്ടയം: തൃശൂരില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജും രംഗത്ത്.
വെടിവച്ച് കൊല്ലണം, ഈ പട്ടികളെ എന്നാണ് ജോര്‍ജിന്റെ രോഷം. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെ നാലംഗ സംഘമാണ് കൂട്ട ബലാത്സംഗം നടത്തിയതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴാണ് ജോര്‍ജ് പ്രതികരിച്ചത്.
ക്രിമിനല്‍ കേസുകളിലെങ്കിലും രാഷ്ര്ടീയ ഇടപെടലുകളും പൊലിസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കും. അവര്‍ക്കൊപ്പം ഞാനും ഉണ്ടാകുമെന്നാണ് ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിന് വന്‍ പ്രതികരണമാണ് ഉള്ളത് ജോര്‍ജിന് മാത്രമെ ഇങ്ങനെ പറയാന്‍ ആര്ജവമുള്ളെന്നാണ് ഒരാള്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."