HOME
DETAILS
MAL
വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ പരാതി സംവിധാനം നടപ്പാക്കും
backup
November 03 2016 | 19:11 PM
തിരുവനന്തപുരം: വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരാതി നല്‍കുന്നതിനുള്ള സംവിധാനം ആലോചനയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
അടിയന്തര സ്വഭാവമുള്ള പരാതികള്‍ സ്വീകരിക്കുന്നതിനായി ഒരു ആധുനിക പരാതിപരിഹാര കോള്‍സെന്റര്‍ രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്.
പരാതിക്കാരന് പരിഹാര നിര്‍ദേശങ്ങള്‍ ഫോണിലൂടെയും എസ്.എം.എസ്, ഇ- മെയില്‍ എന്നീ മാര്‍ഗങ്ങളിലൂടെയും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിലെ ഏഴു ചെക്ക്‌പോസ്റ്റുകളില്‍ അത്യാധുനിക സൗകര്യത്തോടുകൂടി ഡാറ്റാ കലക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."