പുത്തൂര്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ പരസ്യ മദ്യപാനം
പുത്തൂര്‍: പൊലിസ് സ്റ്റേഷന് തൊട്ടുമുന്നില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് പരസ്യമദ്യപാനം.
ബിവേറേജസ് ഔട്ട്‌ലെറ്റ് തുറക്കുമ്പോള്‍ മുതല്‍ അടയ്ക്കുന്നതുവരെയും നടക്കുന്ന പരസ്യ മദ്യപാനം കണ്ടില്ലെന്ന നിലപാടിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍. വെറ്റച്ചന്തയെന്നറിയപ്പെടുന്ന പുത്തൂര്‍ കിഴക്കേ ചന്തക്കകത്താണ് പൊലിസ് സ്റ്റേഷനും ബിവറേജ് ഔട്ട് ലെറ്റും. 50വാര അകലത്തില്‍ അഭിമുഖമായാണ് രണ്ടു സ്ഥാപനങ്ങളും. ഇവിടെയുള്ള കടകളിലാണ് പരസ്യമദ്യപാനം നടന്നുവരുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി അതിനടുത്തുള്ള കടകളില്‍ എത്തി മദ്യം കഴിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
മദ്യകുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം പൊലിസ് സ്റ്റേഷനിലേക്ക് വ്യാപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ ഔട്ട്‌ലെറ്റിനെക്കുറിച്ചും വ്യാപക പരാതികളാണ്. വില കുറഞ്ഞ മദ്യവും അളവില്‍ കുറഞ്ഞ മദ്യവും വില്‍പ്പനക്കാര്‍ക്ക് കടത്തികൊടുക്കുന്നതായാണ് പ്രധാന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."