HOME
DETAILS

വികസനത്തിന് തുരങ്കംവയ്ക്കുന്ന വാദങ്ങള്‍ അനുവദിക്കില്ല: ജില്ലാ കലക്ടര്‍

  
backup
November 04, 2016 | 1:23 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%95%e0%b4%82%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95


തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സാങ്കേതിക തടസവാദങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി.എല്‍.എ.ഡി.എസ് റിവ്യു യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാര്‍ കൊണ്ടു വരുന്ന പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായി പരാതികള്‍ ഏറി വരുന്നു. ജനപ്രതിനിധികള്‍ നാടിന്റെ വികസനത്തിനു വേണ്ടിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെയുള്ള തടസവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. നാട്ടുകാര്‍ക്ക് ഉപയുക്തമാകുന്ന പദ്ധതികള്‍ ജനപ്രതിനിധികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് സ്വന്തമെന്ന് കരുതി ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം ഉദ്യോഗസ്ഥതലത്തില്‍ നിന്നുണ്ടാകണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ശശിതരൂര്‍ എം.പിയുടെ പ്രതിനിധിയായെത്തിയ ഷിബു യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തികളുടെ ഗുണനിലവാരമുറപ്പാക്കണം. പദ്ധതികളുടെ ഓഡിറ്റ് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജുവിന്റെ നേതൃത്വത്തില്‍ മൊത്തം 202 പദ്ധതികള്‍ യോഗത്തില്‍ വിശകലനം ചെയ്തു.
ശശി തരൂര്‍, എ.കെ.ആന്റണി, സി.പി നാരായണന്‍ എന്നീ എം.പിമാരുടെയും മുന്‍.എം.പി  ടി.എന്‍ സീമയുടെയും പദ്ധതികളാണ് യോഗത്തില്‍ അനന്തര നടപടി പരിശോധനകള്‍ക്ക് വിധേയമാക്കിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  7 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  7 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  7 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  7 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  7 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  7 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  7 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  7 days ago