റാലിക്കെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരണം
മലപ്പുറം: ശരീഅത്ത് സംരക്ഷണ റാലിക്കു പ്രവര്‍ത്തകരെയുമായെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിച്ചു. തിരൂര്‍, കോട്ടക്കല്‍ ഭാഗത്തു നിന്നെത്തുന്നവര്‍ മലപ്പുറം കുന്നുമ്മല്‍ ജങ്ഷനില്‍ ആളെ ഇറക്കി വലിയങ്ങാടി വലിയവരമ്പ് ബൈപ്പാസിലും പരപ്പനങ്ങാടി ഭാഗത്തു നിന്നെത്തുന്നുവര്‍ കുന്നുമ്മല്‍ ജങ്ഷനില്‍ ആളെ ഇറക്കി പരപ്പനങ്ങാടി റോഡിലും പാര്‍ക്ക് ചെയ്യണം.
കൊണ്ടേണ്ടാട്ടി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ നിന്നു തിരിഞ്ഞു മുണ്ടണ്ടുപറമ്പില്‍ ആളെ ഇറക്കി കോഴിക്കോട് റോഡില്‍ പാര്‍ക്ക് ചെയ്യണം. മഞ്ചേരി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ മുണ്ടണ്ടുപറമ്പ് ജങ്ഷനില്‍ ആളെ ഇറക്കി ബൈപ്പാസിലും മഞ്ചേരി റോഡിലും പാര്‍ക്ക് ചെയ്യണം. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ കാവുങ്ങല്‍ ബൈപ്പാസില്‍ ആളെ ഇറക്കി ബൈപ്പാസിലും പെരിന്തല്‍മണ്ണ റോഡിലും പാര്‍ക്ക് ചെയ്യണം.
മുസ്വല്ല കരുതണം
മലപ്പുറം: ശരീഅത്ത് സംരക്ഷണ റാലിക്കെത്തുന്നവര്‍ നിസ്‌കാരത്തിനായി അംഗശുദ്ധിയോടെ എത്തണമെന്നു സംഘാടക സമിതി അറിയിച്ചു. പൊതുസമ്മേളന നഗരിയില്‍ മഗ്‌രിബ് നിസ്‌കാരം ജമാഅത്തായി നടക്കും. നിസ്‌കാരത്തിനായി മുസ്വല്ല കരുതണം.
വളണ്ടണ്ടിയര്‍ മീറ്റ് രാവിലെ ഒന്‍പതിന്
മലപ്പുറം: ശരീഅത്ത് സംരക്ഷണ റാലിയുടെ ക്രമീകരണങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ ആമില, വിഖായ അംഗങ്ങളുടെ മീറ്റ് ഇന്നു രാവിലെ ഒന്‍പതിനു സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ ചേരും. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വളണ്ടണ്ടിയര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്നു കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."