സ്ഫോടനം: വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം
മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതി പരിസരത്തെ സ്ഫോടനവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലേക്കു സഹായകരമായ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്കു പൊലിസ് പാരിതോഷികം പ്രഖ്യാപിച്ചു.
അന്വേഷണോദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളിലോ, ഇ-മെയിലുകളിലോ വിവരം അറിയിക്കുകയോ, മലപ്പുറം കെ.എസ്.ആര്.ടി.സി മലപ്പുറം ബസ് സ്റ്റാന്‍ഡിലോ, കോട്ടപ്പടിയിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലോ, പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലോ സ്ഥാപിച്ചിട്ടുള്ള പൊലിസ് ഇന്ഫെര്മേഷന് ബോക്സുകളില്‍ വിവരങ്ങള്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്നു പൊലിസ് അഭ്യര്‍ഥിച്ചു.
ഇത്തരത്തില്‍ കേസിനെ സഹായിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മലപ്പുറം ഡി.വൈ.എസ്.പി അറിയിച്ചു. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി: പി.ടി ബാലന്(9497990102), ഡി.വൈ.എസ്.പി പി.എം പ്രദീപ് കുമാര്‍(9497990103) എന്നിവരുടെ നമ്പറുകളിലേക്കു വിവരങ്ങള്‍ കൈമാറണമെന്ന മലപ്പുറം ഡി.വൈ.എസ്.പി: പി.എം പ്രദീപ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."