HOME
DETAILS

കൂട്ടിക്കിഴിക്കലുകള്‍ തകൃതി; തിരക്കൊഴിയാതെ സ്ഥാനാര്‍ഥികള്‍

  
backup
May 17 2016 | 18:05 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4

കൂടുതല്‍ സ്ഥാനാര്‍ഥികളും പോയത് മരണവീട് സന്ദര്‍ശിക്കാന്‍

സ്വന്തം ലേഖിക

കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാര്‍ഥികള്‍ക്ക് തിരക്കോട് തിരക്കാണ്. ചിലര്‍ പതിവുപോലെ രാവിലെത്തന്നെ വോട്ടര്‍മാരെ കാണാനിറങ്ങി. ചിലരാകട്ടെ ഒന്നരമാസത്തെ ക്ഷീണം ഉറങ്ങിത്തീര്‍ത്തു. ജില്ലയിലെ മിക്ക നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ വീട്ടില്‍ വിശ്രമിക്കാതെ മരണ വീടുകള്‍ സന്ദര്‍ശിക്കാനാണ് പോയത്. തെരഞ്ഞെടുപ്പ് സമയത്തും അതിന് മുന്‍പും മരിച്ച സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ കയറിയിറങ്ങാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.
ആകാംക്ഷയ്ക്ക് അറുതി വരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്നവരും കുറവല്ല. പാളിച്ചകള്‍ മനസിലാക്കാനുള്ള ശ്രമവും ചില സ്ഥാനാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായി. മണ്ഡലത്തിലെ പരിപാടികളിലെ തിരക്കിലാണ് മറ്റു ചില സ്ഥാനാര്‍ഥികള്‍. ഒരുപാട് നാളത്തെ തിരക്കുകള്‍ക്കു ശേഷം പലരും സ്വസ്ഥമായി വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ച ദിവസമാണ് ഇന്നലെ. കോഴിക്കോട് സൗത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ചേളാരിയിലെ സ്വന്തം വീട്ടില്‍ ഉമ്മയോടൊപ്പം ചെലവഴിക്കാനാണ് ഇന്നലത്തെ ദിവസം ഉപയോഗിച്ചത്.
മിക്ക സ്ഥാനാര്‍ഥികളും മാസങ്ങളായി വീട്ടില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ പോയ സ്ഥാനാര്‍ഥികളുമുണ്ട്. മേയര്‍ വി.കെ.സി മമ്മദ് കോയ രാവിലെത്തന്നെ മരണവീടുകള്‍ സന്ദര്‍ശിക്കാനിറങ്ങി. പിന്നീട് വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ കിഷന്‍ ചന്ദിനെ കാണാനെത്തി. തന്നോടൊപ്പം യാത്ര തിരിച്ച സുഹൃത്ത് മരണമടഞ്ഞതിന്റെ ആഘാതത്തിലാണ് എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കിഷന്‍ ചന്ദ്.
പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണനും രാവിലെത്തന്നെ രോഗികളെ സന്ദര്‍ശിക്കാനാണ് പോയത്. കോഴിക്കോട് നോര്‍ത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എം സുരേഷ്ബാബുവും ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി ശ്രീശനും മരണവീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ഇലക്ഷന്‍ കമ്മിറ്റി ഓഫിസുകളിലേക്കാണ് പോയത്. കുന്ദമംഗലത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ ഇന്നലെ മുഴുവന്‍ ജന്മനാടായ അഴീക്കോടായിരുന്നു. എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, കെ.കെ ലതിക എന്നിവരും രാവിലെത്തന്നെ മരണവീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയ സ്ഥാനാര്‍ഥികളാണ്. എലത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും അതിരാവിലെ പോയത് മരണവീട്ടിലേക്കാണ്. ദിവസങ്ങള്‍നീണ്ട വിശകലനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിരാമമാകുമെന്ന ആശ്വാസവും വോട്ടെടുപ്പിന് ശേഷം ജനഹിതമറിയാന്‍ അധികം കാത്തിരിക്കേണ്ടല്ലോ എന്ന ആശ്വാസവും സ്ഥാനാര്‍ഥികള്‍ക്കുണ്ട്.
വോട്ടെടുപ്പിന് ശേഷം ഇന്നലെ അവസാന കൂട്ടിക്കിഴിക്കലുകളുടെയും വിശകലനത്തിന്റെയും ദിവസമായിരുന്നു. ചില സ്ഥാനാര്‍ഥികളും പ്രധാന പ്രവര്‍ത്തകരും ഇതിനായി സമയം ചെലവഴിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് വിശകലനത്തിന് പോയ സ്ഥാനാര്‍ഥികളും കുറവല്ല. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍. എക്‌സിറ്റ്‌പോള്‍ ഫലത്തിന് വലിയ പ്രധാന്യം നല്‍കാതെ വിജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് മിക്ക സ്ഥാനാര്‍ഥികളും പങ്കുവയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago