HOME
DETAILS
MAL
വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്
backup
November 04 2016 | 03:11 AM
കണ്ണൂര്‍: വ്യാജരേഖ ചമച്ച് പി.എച്ച്.ഡി നേടിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ചു നടത്തി. ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്സല് ഉദ്ഘാടനം ചെയ്തു. എ.പി അന്‍വിര്‍ അധ്യക്ഷനായി. മുഹമ്മദ് ഫാസില്‍, സി.പി ഷിബു, ജിതിന് ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."