വര്‍ഗീയതക്കെതിരേ ജാഗ്രത പുലര്‍ത്തണം: മഹിളാ അസോസിയേഷന്‍ സമ്മേളനം
കാഞ്ഞങ്ങാട്: കോര്‍പറേറ്റ് പിന്തുണയോടെ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനു ശ്രമിക്കുകയാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ പറഞ്ഞു. ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്‍ ഉറിയില്‍ നടത്തിയ അക്രമങ്ങള്‍ക്കു ശക്തമായ തിരിച്ചടി അനിവാര്യമായിരുന്നു. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനു നയതന്ത്രപരമായ ചര്‍ച്ച ആരംഭിക്കുകയാണു വേണ്ടത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഗോരക്ഷാസമിതിയുടെ നേതൃത്വത്തില്‍ മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിതരെയും പരസ്യമായി ആക്രമിക്കുകയാണ്.
മറു ഭാഗത്തു മത ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞു വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്താനുള്ള ശ്രമം ശക്തമായി കൊണ്ടിരിക്കയാണ്. കേരളത്തില്‍ നിന്നടക്കം തീവ്രവാദ സംഘടനയിലേക്കു റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നതു ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം സംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു.രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടന്നു വരുന്ന സമ്മേളനം ഇന്നു വൈകുന്നേരത്തോടെ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി നഗരത്തില്‍ നടക്കുന്ന റാലിയില്‍ കാല്‍ ലക്ഷത്തോളം ആളുകള്‍ സംബന്ധിക്കും.
നഗരത്തില്‍ ഇന്നു ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ടു ഇന്നുച്ചക്കു ശേഷം കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം.
കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കാതെ ദേശീയപാത വഴി പോകണമെന്നും കാസര്‍ക്കോട് ഭാഗത്തു നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകണമെന്നും ഹൊസ്ദുര്‍ഗ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."