HOME
DETAILS

അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചവര്‍ പിന്‍വാങ്ങുന്നു

  
backup
November 04 2016 | 04:11 AM

%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1

 

പാലക്കാട്: ജില്ലയില്‍ അനര്‍ഹമായി റേഷന്‍കാര്‍ഡ് കൈവശം വെച്ചിരുന്നവര്‍ പിന്‍വാങ്ങുന്നതിന് അപേക്ഷ നല്‍കിത്തുടങ്ങി. മുന്‍ഗണനാ പട്ടികയില്‍ തുടരുന്ന അനര്‍ഹര്‍ ശിക്ഷിക്കപ്പെടുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് ഇത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ റേഷന്‍കാര്‍ഡുടമകളും ഈ മാസം അഞ്ചിന് മുന്‍പായി താലൂക്ക് സപ്ലൈ ഓഫിസില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്.
റേഷന്‍കാര്‍ഡ് ഉടമയ്‌ക്കോ അതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലി പെന്‍ഷന്‍ (പട്ടികവര്‍ഗക്കാരായ ക്ലാസ് നാല് വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്). ബാങ്ക് ജോലി, അധ്യാപകര്‍, സൈനികര്‍, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ചേര്‍ന്ന് ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍, മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍, മുതലായവര്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരല്ല.
ഈ വിഭാഗക്കാര്‍ ഉടന്‍ തന്നെ കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം മാറുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. ഓരോരുത്തരുടെയും പൂര്‍ണ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ അര്‍ഹരല്ലാത്തവര്‍ സ്വയം ഒഴിവാക്കാതെ അവരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുമ്പോഴോ അന്വേഷണത്തിലോ പിന്നീട് കണ്ടുപിടിക്കപ്പെട്ടാല്‍ അവശ്യവസ്തു സംരക്ഷണ നിയമം (68) പ്രകാരം ഒരു വര്‍ഷം വരെയുള്ള തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  24 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago