പരിഹാര നിര്‍ദേശങ്ങളുമായി വ്യാപാരികള്‍
പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍ദേശങ്ങളുമായി വ്യാപാരികള്‍. മര്‍ച്ചന്റ് അസോസിയേഷന് യൂത്ത് വിങ് ആണ് പന്ത്രണ്ടണ്ടിന നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. അടിയന്തിരപ്രധാന്യമുള്ള നിര്‍ദേശങ്ങള്‍ ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡിന് ഇവര്‍ കൈമാറി.
നഗരഹൃദയത്തിലെ റോഡുകള്‍ ട്രാഫിക്ക് ജങ്ഷനിലടക്കം പല ഭാഗത്തും പാടെ തകര്‍ന്ന നിലയിലാണ് ഈ ഭാഗങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്തണം. കാല്‍നട യാത്ര പൂര്‍ണമായും ഫുട്പാത്തിലൂടെയല്ല, ഇത് ഫൂട്പാത്തിലൂടെ മാത്രമാക്കണം. ഇതിനായി തകര്‍ന്ന് കിടക്കുന്ന ഓടകള്‍ സ്ലാബിട്ട് മൂടി ഫുട്പാത്ത് സഞ്ചാരയോഗ്യമാക്കണം. നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ മൗലാനാ ആശുപത്രിയുടെ ഭാഗത്തുള്ള ഊട്ടി റോഡില്‍ ഇരു ഭാഗത്തും ഓടകള്‍ പൂര്‍ണമായും മണ്ണ് മൂടി മലിനജലം കെട്ടികിടക്കുകയാണ്. കൂടാതെ അവിടെ റോഡ് പൂര്‍ണമായും തകര്‍ന്ന വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തേക്ക് അടിയന്തിരമായി ശ്രദ്ധ കൊടുക്കണം.
ഹൈടെക്ക് ഷോപ്പിങ് കോംപ്ലക്സിന് മുന്നിലുള്ള ഫുട്പാത്തില്‍ അനുവദിച്ച ഓട്ടോപാര്‍ക്ക് അടിയന്തിരമായി ഒഴിവാക്കി കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തണം. റോഡില്‍ സീബ്രാ ലൈനുകള്‍ മാര്‍ക്ക് ചെയ്യണം. ടൗണില്‍ പുതുതായി ഓട്ടോറിക്ഷാ പെര്‍മിറ്റ്് നല്കുന്നത്് നിര്‍ത്തണം. മണ്ണാര്‍ക്കാട് റോഡില്‍ കെ.എസ്.ആര്.ടി സ്റ്റാന്‍ഡ് മുതല്‍ രാംദാസ് ആശുപത്രി വരെ ഫുട്പാത്ത് നിര്‍മിക്കണം. ജില്ലാ ആശുപത്രിക്ക് മുന്‍വശത്തെ ഹൗസിങ് കോളനി റോഡിന് മധ്യത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ഗതാഗതസൗകര്യത്തിന് വേണ്ടണ്ടി മാറ്റി സ്ഥാപിക്കണം.
ഹെവി വാഹനങ്ങള്‍ക്ക് സഹായകമാവും വിധം ബോര്‍ഡുകള്‍ സ്ഥാപിക്കണം, പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മര്‍ച്ചന്റ് അസോസിയേഷന് യൂത്ത് വിങ് മുന്നോട്ട് വച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."