ശരീഅത്ത് സംരക്ഷണ റാലി; തത്സമയം സംവിധാനമൊരുക്കി ബഹ്റൈന്‍
മനാമ: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മലപ്പുറത്ത് ശരീഅത്ത് സംരക്ഷണ റാലി നടക്കും. മുസ്‌ലിം വ്യക്തിനിയമം എടുത്തു മാറ്റാനും മുത്വലാഖിന്റെ പേരില്‍ കുപ്രചാരണം നടത്തി ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഒട്ടേറെ മതങ്ങളും ജാതികളും ഉപജാതികളുമായി കഴിയുന്ന ഇന്ത്യന്‍ സമൂഹത്തില്‍ തീര്‍ത്തും അപ്രായോഗികമായ ഏക സിവില്‍കോഡ് രാഷ്ടീയലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണ്. വൈകീട്ട് നാലിന് കുന്നുമ്മല്‍ എം.എസ്.പി പരിസരത്തു നിന്നാരംഭിക്കുന്ന റാലി അഞ്ചിന് സുന്നി മഹല്‍ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത നേതാക്കളും വിവിധ ജനപ്രതിനിധികളും പ്രസംഗിക്കും.
പരിപാടിയുടെ തല്‍സമയ സംപ്രേഷണവും തുടര്‍ന്നുള്ള ചര്‍ച്ചകളും ഇന്ന് അര്‍ധരാത്രിവരെ എസ്.കെ.എസ്.എസ്.എസ്.എഫ് ഓണ്‍ലൈന്‍ ചാനലിലും ലൈവ് യൂടൂബിലും (Youtube Link: https://youtu.be/oFDqaNsHzh8) ലഭിക്കും.
ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാമിക് റൂം, www.kicrlive.com, SKICR ഇന്റര്‍നെറ്റ് റേഡിയോ എന്നിവ മുഖേനെയും പരിപാടികള്‍ പൂര്‍ണമായും കേള്‍ക്കാം. ബഹ്‌റൈനിലുള്ളവര്‍ക്ക് തല്‍സമയ സംപ്രേക്ഷണം വീക്ഷിക്കാന്‍ മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ ബഹ്‌റൈന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333842672 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."