HOME
DETAILS
MAL
സി.എം.പി ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു
backup
November 04 2016 | 18:11 PM
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിഗണന പട്ടികയില്‍ പരാതി നല്‍കാനുള്ള അവസാന തീയതി പത്തു ദിവസംകൂടി നീട്ടി നല്‍കണമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നാണ് പരാതി സമര്‍പ്പണത്തിനുള്ള അവസാന തീയതി . നല്ലൊരു ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പരാതി സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബന്ധപ്പെട്ട റേഷന്‍ റീട്ടെയില്‍ ഷോപ്പുകളില്‍ തന്നെ കാര്‍ഡ് ഉടമകളുടെ പരാതി സ്വീകരിക്കാനുള്ള അടിയന്തിര നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് കൈകൊള്ളണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സി.എം.പി ജില്ല സെക്രട്ടറി അഡ്വ. ജി. സുഗുണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയദാസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."