വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: മോദി കള്ളം പറയുന്നുവെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരേ നിരന്തരം ആക്രമണം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍, വിമുക്ത ഭടന്റെ ആത്മഹത്യയുടെ കാരണം മോദി ഭരണത്തിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണവുമായി വീണ്ടും രംഗത്ത്. രാജ്യത്ത് വിമുക്ത ഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്നും പദ്ധതി നടപ്പാക്കിയെന്നു പറഞ്ഞ് മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെജ്്‌രിവാള്‍ ആരോപിച്ചു.നരാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയെന്നു പറഞ്ഞ് വിമുക്തഭടന്‍മാരേയും സര്‍വിസിലുള്ള ഭടന്മാരേയും പിന്നില്‍ നിന്നു കുത്തുകയാണെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കെജ്്‌രിവാള്‍ ആരോപിച്ചു.പെന്‍ഷന്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ രാംകിഷന്‍ ഗ്രെവാള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. പദ്ധതി നടപ്പാക്കാത്തത് രാജ്യത്തോട് ബി.ജെ.പി നടത്തുന്ന കൊടും വഞ്ചനയുടെ തെളിവാണെന്നും കെജ്്‌രിവാള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."