ലക്ഷ്യം നിര്‍ധന കുടുംബത്തിനൊരു വീട്; ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍
കാട്ടാക്കട: നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കുന്നതിന് പണം സ്വരൂപിക്കുന്നതിന് ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍. പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉണ്ടപ്പാറ സ്വദേശി വിജയന്റെയും കുടുംബത്തിന്റെയും വീടിന്റ പണി തീര്‍ക്കുന്നതിനായി രംഗത്തിറങ്ങിയത്.
മാധ്യമങ്ങളിലൂടെയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ സ്‌കൂളിലെ കുട്ടികളും അധ്യാപകരുമറിഞ്ഞത്. ഇടിഞ്ഞു പൊളിഞ്ഞ മണ്‍ചുവരും ടാര്‍പോളിന്‍ കെട്ടിയ മേല്‍ക്കൂരയുമൊക്കെയായി ഈ കുടുംബത്തിന്റെ ദുരിത ജീവിതം സ്‌കൂളില്‍ നിന്നുള്ള പ്രതിനിധി സംഘം നേരില്‍കണ്ടു. തുടര്‍ന്നാണ് വീട് നിര്‍മാണത്തിന് പണം സ്വരുക്കൂട്ടാന്‍ തീരുമാനിച്ചത്.
ഈ ക്രിസ്തുമസ് വിജയനെയും കുടുംബത്തിനെയും പുതിയ വീട്ടില്‍ ആഘോഷിപ്പിക്കണമെന്നാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍ സമീര്‍ സിദ്ദീഖിയുടെയും വിദ്യാര്‍ഥികളുടെയും ആഗ്രഹം.
തലശേരി ദം ബിരിയാണി, ചപ്പാത്തി ചിക്കനും, കപ്പയും മീന്‍കറിയും ,പറോട്ടയും ചിക്കന്‍ കറിയും എന്നിവക്കു പുറമേ കലത്തപ്പം, മില്‍ക്ക് ലഡു, കിണ്ണത്തപ്പം, കേസരി, പാലപ്പം, മുട്ട സുര്‍ക്ക, ഉണ്ണിയപ്പം, മോര്, സംഭാരം, മില്‍ക് ഷെയ്ക്ക്, ഐസ്‌ക്രീം, തേന്‍ ജൂസ്, നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയ പലഹാരങ്ങളും മേളക്കൊരുക്കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജി.ഒ ഷാജി ഐസ്‌ക്രീം മേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍മാരായ സീമ സേവ്യര്‍, ബിന്ദു ആര്‍, ഹെഡ്മിസ്ട്രസ് പ്രമീള ദേവി, പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി, അനില്‍ കുമാര്‍, ശ്രീകാന്ത്, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."