ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്സ്; സ്പോട്ട് അഡ്മിഷന്
സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. എസ്.എസ്.എല്‍.സി പാസായ, 2015 മെയ് ഒന്നിന് 16നും 28നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിനു നിയമാനുസൃതമായ വയസിളവ് അനുവദിച്ചിട്ടുണ്ട്. പ്ലസ്ടു, ബിരുദം ഉളളവര്‍ക്കും സംസ്കൃതം രണ്ടാം ഭാഷയായി പഠിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും. താല്പര്യമുളളവര് യോഗ്യത, നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ ഏഴിനു രാവിലെ ഒന്പതിനു കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നേരിട്ടു ഹാജരാകണം.രാവിലെ ഒന്‍പതു മുതല്‍ 11വരെയാണ് രജിസ്ട്രേഷന്. അപേക്ഷഫോം 250 രൂപയ്ക്ക് അന്നേ ദിവസം വാങ്ങാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപ നല്കിയാല് മതി. അപേക്ഷകരില്‍നിന്നു യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് അന്നേ ദിവസംതന്നെ പ്രസിദ്ധീകരിച്ചു പ്രവേശനം നടത്തും. ആയൂര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ ww.ayurvedakerala.gov.in എന്ന വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."