അമേരിക്കയുടെ പിന്നാമ്പുറമാണിത്; പുറമ്പോക്കില്‍ കഴിയുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍
പോര്‍ട്‌ലന്റ് (യു.എസ്) : സമ്പന്നരുടെ സാമ്രാജ്യമെന്ന് ലോകം കരുതുന്ന അമേരിക്കയുടെ പുറത്തറിയാത്ത കഥയാണ് മാര്‍ഗെ പെറ്റിക്കും അവരുടെ ഏഴു വയസുകാരി മകള്‍ക്കും പറയാനുള്ളത്. യു.എസിലെ ഭവനരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിനിധിയാണ് ഈ മാതാവും മകളും.
ഏഴുവയസുകാരിയായ മകള്‍ ജനിച്ച അന്നുമുതല്‍ താല്‍ക്കാലിക ഷെഡിലാണെന്ന് മാര്‍ഗെ പറയുന്നു. വലിയ വീടുകള്‍ കാണുമ്പോള്‍ അവര്‍ക്ക് കരച്ചില്‍ വരും. കൊടുംതണുപ്പും വെയിലും മഴയുമേറ്റ് എത്രകാലം മകളെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ വളര്‍ത്തും. മകളുടെ സുരക്ഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ മാര്‍ഗെ പെറ്റിക്ക് ഉള്ളില്‍ തീയാണ്. അവസാനം അവരൊരു തീരുമാനമെടുത്തു. വേര്‍പെട്ടുകഴിയുകയാണെങ്കിലും അവളുടെ പിതാവിന്റെ അടുത്തേക്ക് അവളെ തിരിച്ചയക്കാനാണ് മാര്‍ഗെ പെറ്റിയുടെ തീരുമാനം.
മാര്‍ഗെ പെറ്റിയ്ക്ക് 59 വയസായി. തോളറ്റം വരുന്ന ചെമ്പിച്ച മുടിയും പുകയിലകറയുള്ള വിരലുകളുമുള്ള അവരെ കാണുന്നത് തെരുവോരങ്ങളിലാണ്. 14 വര്‍ഷമായി അവര്‍ വിവാഹ മോചിതയായിട്ട്. വേര്‍പിരിഞ്ഞ അന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു. ആശുപത്രിയിലാണ് അവര്‍ മകള്‍ക്ക് ജന്മം നല്‍കിയത്. പിന്നീട് കുട്ടിയുമായി തെരുവിലേക്കിറങ്ങി. പലയിടങ്ങളിലായി അവള്‍ കുട്ടിയുമായി ജീവിച്ചു. മകള്‍ വളര്‍ന്നു വരികയാണ്. ഇനിയിങ്ങനെ അലഞ്ഞാല്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞാണ് കുഞ്ഞിനെ പിതാവിന്റെ അടുത്തേക്ക് അയക്കാന്‍ അവര്‍ തീരുമാനിച്ചത്.
സമ്പന്നരും അതിസമ്പന്നരും അടക്കി വാഴുന്ന അമേരിക്കയുടെ പിന്നാമ്പുറമാണിത്. അമേരിക്കയില്‍ തെരുവില്‍ കഴിയുന്നവരുടെ എണ്ണം ഏതാണ്ട് 5,64,708 പേരുണ്ടെന്നാണ് 2015ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ജനസംഖ്യയില്‍ 15 ശതമാനത്തോളം പേര്‍ വീടില്ലാതെ തെരുവില്‍ കഴിയുന്നുണ്ട്. ജാതിയും നിറവും നോക്കി ജനങ്ങളെ പാര്‍ശ്വവത്കരിക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. അമേരിക്കയില്‍ ജനിച്ചിട്ടും അമേരിക്കക്കാരല്ലാതെ ജീവിക്കേണ്ട അവസ്ഥ. വീടില്ലാത്തവര്‍ ഏറ്റവും കൂടുതലുള്ള പ്രദേശമായി പോര്‍ട്ട്‌ലാന്റ് മാറികൊണ്ടിരിക്കുകയാണ്.
യു.എസ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ തിരിഞ്ഞുനോക്കുന്നില്ല. വീടില്ലാത്തവര്‍ വോട്ടുബാങ്കല്ലാത്തതാണ് ഇവരോട് അവഗണന തുടരാന്‍ കാരണമെന്ന് പോര്‍ട്ട് ലാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകനായ അലെ വല്‍ക്കിരി പറഞ്ഞു.
തെരുവോരങ്ങളില്‍ കഴിയുന്നവര്‍ വലിയതോതിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. പൊലിസും ഭരണകൂടങ്ങളുമെല്ലാം തോരുവോര വാസികളെ ആട്ടിയോടിക്കുകയാണ്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കായി മാറിമാറി താമസിച്ച് ജീവിതം തള്ളി നീക്കുകയാണ് ഇവര്‍.
വ്യോമനിര്‍മാണ സാങ്കേതിക വിദഗ്ധനായ ഇബ്രാഹിം മുഹമ്മദ് വീടില്ലാത്ത മാര്‍ഗെയുടെ കൂട്ടത്തിലുള്ള മറ്റൊരാളാണ്. 60കാരനായ അദ്ദേഹം സൊമാലിയയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്തയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."