വ്യക്തിനിയമങ്ങള്‍ ഒഴിവാക്കിയാല്‍ ഏക സിവില്‍കോഡിനെ അംഗീകരിക്കും
കാഞ്ഞങ്ങാട്: എല്ലാ മതവിഭാഗങ്ങളിലും ഉള്ള വ്യക്തിനിയമങ്ങള്‍ ഒഴിവാക്കിയാല്‍ ഏക സിവില്‍കോഡിനെ അംഗീകരിക്കുമെന്ന് മഹിളാ അസോസിയേഷന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ത്വലാഖ്, മുത്വലാഖ് തുടങ്ങിയ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിഷ്കരണം ഉണ്ടാകണം. ഇത് ഏകീകൃത സിവില്‍ കോഡ് നിയമത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ലേ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും സംഘ്പരിവാര്‍ കൊണ്ടുവരുന്ന രീതിയിലുള്ള ഏക സിവില്‍കോഡ് നിയമമാണ് എതിര്‍ക്കുന്നതെന്നായിരുന്നു മറുപടി.
സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാത്തരം പീഡനങ്ങള്‍ക്കും മഹിളാ അസോസിയേഷന് എതിരാണെന്നും അക്രമികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നടപടിയെടുക്കണമെന്ന അഭിപ്രായമാണ് തങ്ങള്‍ക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സൂസന് കൊടി, ജന.സെക്രട്ടറി സതീദേവി, ട്രഷറര്‍ സി.എസ് സുജാത, എം.പിമാരായ ടി.എന്‍ സീമ, പി.കെ ശ്രീമതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."