ഏകസിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നത്: മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍
കൊച്ചി: ബഹുസ്വരതയെന്ന ഇന്ത്യയുടെ അസ്തിത്വത്തെയും എല്ലാ മതങ്ങളെയും വിശ്വാസ ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ പാരമ്പര്യത്തെയും തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഏകസിവില്‍ കോഡ് വാദമെന്ന് സമസ്തകേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ എറണാകുളം ജില്ല കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പ്രസിഡന്റ് ടി.എ ബഷീര്‍ എടത്തല അധ്യക്ഷനായിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ദാരിമി പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസര്‍ ഉമര്‍ മുസ്‌ലിയാര്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷന്റെ പുതിയ ജില്ലാ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ടി.എ ബഷീര്‍ എടത്തല (പ്രസിഡന്റ്), സിയാദ് ചെമ്പറക്കി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ സലാം ഹാജി ചിറ്റേത്തുകര(ട്രഷറര്‍), മുഹമ്മദ് അഷറഫ് പെരിങ്ങാല, പി.എച്ച് അബൂബക്കര്‍ വൈപ്പിന്‍, അഡ്വ. മൊയ്തീന്‍ കുഞ്ഞ് ആലുവ, പി.ബി കമാലുദ്ദീന്‍ കളമശ്ശേരി, എ.കെ ബഷീര്‍ എടത്തല, സിദ്ദീഖ് മോളത്ത്(വൈസ് പ്രസിഡന്റുമാര്‍), പി.കെ അബ്ദുല്‍ സലാം, കെ.എം അഷറഫ്, കെ.എം അബ്ദുറഹ്മാന്‍ തൃക്കാക്കര, കബീര്‍ നാത്തേക്കാട്ട്, സുധീര്‍ എം.എ, എ.എം. അബ്ദുല്‍ റഷീദ് (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."