ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്തത് 4,65,941 വോട്ടുകള്‍. ഇതില്‍ 2,28,240 പുരുഷ വോട്ടര്‍മാരും 2,27,701 സ്ത്രീ വോട്ടര്‍മാരുമാണ്. ഒടുവില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ ജില്ലയില്‍ 78.22 ശതമാനം പോളിങ്.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. കുറവ് മാനന്തവാടി നിയോജക മണ്ഡലത്തിലുമാണ്. ഇത്തവണ പോളിങില്‍ അഞ്ച് ശതമാനത്തോളം വര്‍ധനയുണ്ടായി. ജില്ലയില്‍ സ്വീപ് പദ്ധതിയും ഓര്‍മ മരം പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയത് വോട്ടിങ്ങ് ശതമാനം വര്‍ധിപ്പിച്ചു. ജില്ലയുടെ ആസ്ഥാന മണ്ഡലമായ കല്‍പ്പറ്റയില്‍ 78.75 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 78.55 ഉം മാനന്തവാടിയില്‍ 77.3 ശതമാനവുമാണ് പോളിങ്.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി 2,92,001 പുരുഷ വോട്ടര്‍മാരും 3,03,680 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 5,95,681 വോട്ടര്‍മാരാണുള്ളത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ എണ്ണത്തിലും പോളിങിലും മൂന്ന് മണ്ഡലങ്ങളിലും വര്‍ധനയുണ്ടായിട്ടുണ്ട്. കല്‍പ്പറ്റയില്‍ 2011ല്‍ 74.19 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 4.56 ശതമാനം വര്‍ധിച്ചു. മാനന്തവാടിയില്‍ 74.15 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിങ് ശതമാനം. ഇത്തവണ 3.15 ശതമാനം ഉയര്‍ന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ 2011ല്‍ 73.18 ആയിരുന്നു പോളിങ് ശതമാനം. ഇത്തവണ 5.37 ശതമാനം കൂടി. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ശരാശരി പോളിങ് ശതമാനം 72 ആയിരുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 71.32 കല്‍പ്പറ്റ 72.53 മാനന്തവാടി 72.13 എന്നിങ്ങനെയാണ്. ജില്ലയില്‍ ഒരു ഓക്‌സിലയറി ബൂത്തടക്കം സുല്‍ത്താന്‍ ബത്തേരിയില്‍ 184 ഉം കല്‍പ്പറ്റയില്‍ 145 ഉം മാനന്തവാടിയില്‍ 141 ഉം ഉള്‍പ്പെടെ 471 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ ബൂത്തുകളായിരുന്നു.
വനിതകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായ എട്ട് വനിതാ ബൂത്തുകളും ഉണ്ടായിരുന്നു. 2,952 ഉദ്യാഗസ്ഥരെയാണ് പോളിങിനായി നിയോഗിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 21 ബൂത്തുകളില്‍ വീഡിയോഗ്രഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും ഏര്‍പ്പെടുത്തി.
25 ബൂത്തുകളില്‍ സി.ആര്‍.പി.എഫും 32 ബൂത്തുകളില്‍ കര്‍ണാടക പൊലിസിനേയും നിയോഗിച്ചിരുന്നു. സി.ആര്‍.പി.എഫിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പൊലിസിന്റെ രണ്ട് കമ്പനിയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാന പൊലിസിന് പുറമേ ജില്ലയില്‍ കര്‍മനിരതരായത്.
ഇതിന് പുറമേ ജില്ലാ പൊലിസ് മേധാവിയുടെ ഒരു സ്‌ട്രൈക്ക് ഫോഴ്‌സും സുരക്ഷയ്ക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."