HOME
DETAILS
MAL
'ഗെയില്‍ വാതക പൈപ്പ് ലൈന്‍; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം'
backup
November 04 2016 | 21:11 PM
താമരശ്ശേരി: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വേയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നു താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഭോപാലില്‍ ജയില്‍ തടവുകാരുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റണ്ട് പി.എസ് മുഹമ്മദലി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റണ്ട് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.എം അഷ്റഫ് മാസ്റ്റര്‍, എടവലം ഹുസ്സയിന്, എന്‍.പി റസ്സാഖ് മാസ്റ്റര്‍, എ.പി മൂസ, കെ.കെ അബു മാസ്റ്റര്‍, പി.ടി ബാപ്പു, അഷ്റഫ് കോരങ്ങാട്, സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."