സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍ ദാമോധരന് കോഴഞ്ചേരിയെ അപമാനിച്ചതായി പരാതി
മുക്കം: സംസ്ഥാന സോഷ്യല്‍ ഫോറസ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ സിറ്റിസണ്‍ കണ്‍സര്‍വേറ്ററും പ്രകൃതി മിത്ര അവാര്‍ഡ് ജേതാവുമായ ദാമോധരന് കോഴഞ്ചേരിയെ അപമാനിച്ചതായി പരാതി. മുക്കം നഗരസഭ ഓഫിസിലെ ജീവനക്കാരനാണ് തന്നെ അപമാനിച്ചതെന്ന് ദാമോധരന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.ബുധനാഴ്ചയാണ് സംഭവം. മുക്കം ഫയര്സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുപയോഗിക്കുന്നത് മലിനജലമാണെന്ന് ചൂണ്ടിക്കാട്ടി ദാമോധരന് നഗരസഭാ ഓഫിസില്‍ പരാതി നല്കി റസീറ്റ് വാങ്ങിയിരുന്നു. പരാതിയിന്മേലുള്ള നടപടിയറിയാന് ഓഫിസില്‍ എത്തിയ ഇയാള്‍ക്ക് പരാതി കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് മറ്റൊരു സെക്ഷനിലെ ജീവനക്കാരനെത്തി അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്ന് ദാമോധരന് പറഞ്ഞു. സംഭവം വിവാദമായതോടെ അതുവരെ കാണാതിരുന്ന ഫയല്‍ പ്രത്യക്ഷപ്പെട്ടതായും ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചതായും ദാമോധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."