ഏകീകൃത സിവില്‍ കോഡ്; അകവും പുറവും: ജില്ലാ വനിതാ ലീഗ് സെമിനാര്‍ എട്ടിന്
മലപ്പുറം: ഏകീകൃത സിവില്‍ കോഡ് അടിച്ചേല്പ്പിക്കാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജില്ലാ വനിതാ ലീഗ് സംഘടിപ്പിക്കുന്ന ഏകീകൃത സിവില്‍ കോഡ്; അകവും, പുറവും സെമിനാര്‍ നവംബര്‍ എട്ടിന് രാവിലെ 10ന് മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കുള്ള ഒരു ലക്ഷത്തിലധികം വനിതകള്‍ ഒപ്പിട്ട നിവേദനം ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് കൈമാറും.
മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല എം.എല്‍.എ പ്രസംഗിക്കും. വിവിധ മുസ്ലിം വനിതാസംഘടന പ്രതിനിധികളായി ആയിശ ടീച്ചര്‍, ഖദീജനര്ഗീസ്, സഫിയ അലി, എ.എസ് സൈനബ, അഡ്വ.നൂര്‍ബിന റഷീദ് സെമിനാറില്‍ പങ്കെടുക്കും. അഡ്വ.കെ.പി മറിയുമ്മ മോഡറേറ്ററായിരിക്കും. സറീന ഹസീബ് വിഷയാവതരണം നടത്തും. പി. സല്‍മ ടീച്ചര്‍ അധ്യക്ഷയാകും.
സെമിനാര്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മണ്ഡലങ്ങളില്‍ കണ്‍വന്‍ഷനുകള്‍ നടന്നു. ഒപ്പു ശേഖരണം ഇതിനകം ഒരു ലക്ഷത്തോളമെത്തി. വിവിധ ക്യാംപസുകളില്‍ എം.എസ്.എഫ്, ഹരിത നേതൃത്വത്തിലും ഒപ്പ് ശേഖരണം സജീവമായി നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."