മുല്ലശ്ശേരി പറമ്പന്‍തളി ഷഷ്ഠി മഹോത്സവം ഇന്ന്
മുല്ലശ്ശേരി: വെങ്കിടങ്ങ്, എളവള്ളി, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ വരുന്ന കാവടി സംഘങ്ങള്‍ മുല്ലശ്ശേരിയെ വര്‍ണാഭമാക്കും. രാവിലെ പത്ത് മണിയോടെ ശൂലങ്ങള്‍ കാവടി പന്തലിലൂടെ ക്ഷേത്രാങ്കണത്തില്‍ എത്തിത്തുടങ്ങും. അമ്പലനട പന്തല്‍ കമ്മിറ്റിയാണ് വര്‍ണ്ണ മനോഹരമായ കാവടി പന്തല്‍ ഒരുക്കുന്നത്. പീലിക്കാവടികളാണ് ഇവിടത്തെ ഏറ്റവും ആകര്‍ഷണീയത. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ ശ്രീഭദ്രാ ഭഗവതി, കണ്ണോത്ത്, ഇടിയഞ്ചിറ, പാവറട്ടി, വിളക്കാട്ടുപാടം, ശക്തിവേല്‍, വെന്മേനാട്, ആഞ്ജനേയപുരം, കോര്‍ളി, അമ്പലനട, അയ്യപ്പന്‍കുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരണം കുത്തി ആല്‍, കണ്ണേങ്ങാത്ത്, ഇരിമ്പ്ര നെല്ലൂര്‍, ഷാവോലിന്‍ ഗ്രാമം, അച്ഛന്റെ അമ്പലം, ഇലഞ്ഞിക്കാവ്, മുല്ലശ്ശേരി സെന്റര്‍, കണ്ണന്‍കാട്, കണ്ണംകുളങ്ങര, കുണ്ടഴിയൂര്‍, പൂഞ്ചിറ, താണവീഥി സെന്റര്‍, താണവീഥി അയ്യപ്പ സ്വാമി ക്ഷേത്രം, ഗുരുജി നഗര്‍, കിഴക്കു മുറി എന്നീ കാവടി കമ്മിറ്റികളുടെ വര്‍ണ്ണമനോഹരമായ പീലിക്കാവടി കളും, പൂക്കാവടികളും ശൂലങ്ങളും ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."