ബിരുദം എടുത്തവരുടെ സേവനം മഹല്ലുകളില്‍ നിര്‍ബന്ധമാക്കണം: എസ്.എം.എഫ്
എടക്കഴിയൂര്‍: സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബികോളജുകളില് നിന്നും പുറത്തിറങ്ങുന്ന ബിരുദ ധാരികള്‍ നിര്‍ബന്ധമായും 2 വര്‍ഷം മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കണമെന്ന് എസ്.എം.എഫ്
എടക്കഴിയൂര്‍ മേഖല സമ്മേളനം പ്രമേയത്തിലൂടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് മുസലിയാര്‍ പ്രാര്‍ഥന നടത്തി. മേഖലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാസിമി അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ് മമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ ട്രഷറര്‍ ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി പ്രമേയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു. എസ്.എം.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി നാസ്സര്‍ ഫൈസി തിരുവത്ര വിഷയാവതരണം നടത്തി. മജീദ് ഫൈസി, മൊയ്തു ഹാജി, അബൂബക്കര്‍ മുസ്ലിയാര്, റസാക്ക് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സലീം പള്ളത്ത് സ്വാഗതവും, ട്രഷറര്‍ അബ്ദുള്‍ കരിം ഹാജി അകലാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."