മൂഴിമലയില്‍ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം; വന്‍ കൃഷിനാശം
പുല്‍പ്പള്ളി: മൂഴിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന ആക്രമണത്തില്‍ നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിച്ചു. പ്രധാനമായും നെല്ല്, വാഴ, കമുക് എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പുത്തന്‍പുരയില്‍ കൊച്ചിന്റെ നൂറോളം കായഫലമുള്ള കമുകുകളാണ് ഒറ്റ ദിവസംകൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത്. അറയ്ക്കല്‍ ജോസിന്റെ വയലില്‍ നട്ടിരുന്ന ഇരുന്നൂറോളം വാഴകളും നശിപ്പിച്ചു.
പുതിയിടം ദേവകിയുടെ രണ്ടേക്കര്‍ വയലിലെ നെല്‍കൃഷി പൂര്‍ണമായും ആനകള്‍ നശിപ്പിച്ചു. സ്വാശ്രയസംഘത്തില്‍ നിന്ന് വായ്പയെടുത്ത് കൃഷിചെയ്ത നെല്ല് കതിരു വന്നപ്പോഴാണ് ആനകള്‍ ഇറങ്ങി നശിപ്പിച്ചത്. നെല്ല് കൃഷി ചെയ്ത് കഴിഞ്ഞപ്പോഴുണ്ടായ വരള്‍ച്ചയില്‍ കൃഷി നശിക്കുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ അടുത്തയിടെ പെയ്ത മഴ കര്‍ഷകര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ഇതിനിടെയാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. വട്ടക്കാട്ട് ചാക്കൊയുടെ അരയേക്കര്‍ സ്ഥലത്തെ നെല്‍കൃഷിയും നശിപ്പിച്ചിട്ടുണ്ട്. പാതിരി വനത്തോട് ചേര്‍ന്ന് കിടക്കുന്ന മൂഴിമലയില്‍ അടുത്തകാലത്താണ് കാട്ടാനകളുടെ ആക്രമണം ഇത്രയേറെ വര്‍ധിച്ചന്നെത് കര്‍ഷകര്‍ പറയുന്നു.
ഇരുപതോളം ആനകളടങ്ങിയ കൂട്ടമാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശത്തെ വനത്തില്‍ തമ്പടിച്ചിരിക്കുന്നത്. ശല്യക്കാരായ ആനകളെ ഓടിച്ചു വിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും നടപ്പാക്കാന്‍ വനപാലകര്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. പ്രദേശങ്ങളില്‍ വാനരശല്യവും വര്‍ധിച്ചിരിക്കുകയാണ്. വനാതിര്‍ത്തിയിലെ വീടുകള്‍ക്കുള്ളില്‍ കടക്കുന്ന കുരങ്ങുകള്‍ വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുന്നുണ്ട്. വനപാലകരോട് പലതവണ പരാതിപ്പെട്ടിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."