സമാധാന യോഗത്തിനു പിന്നാലെ അക്രമം അക്രമമൊഴിയാതെ കണ്ണൂര്‍
കണ്ണൂര്‍: സമാധാന യോഗതീരുമാനങ്ങള്‍ രേഖപ്പെടുത്തിയതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പുണ്ടായ അക്രമം ജില്ലയെ അശാന്തിയിലേക്ക് നയിക്കുന്നു. കൊളവല്ലൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ താഴെ കുന്നോത്തുപറമ്പിലാണ് ഇന്നലെ ഡി.വൈ.എഫ്.ഐ പ്രകടനത്തിനു നേരെ ബോംബേറുണ്ടായത്. അക്രമത്തിനിറങ്ങുന്ന അണികളെ നിലയ്ക്കു നിര്‍ത്തുമെന്ന നേതാക്കള്‍ സര്‍വവകക്ഷി സമാധാനയോഗത്തില്‍ നല്‍കിയ ഉറപ്പും ഇതോടെ പാഴായി. അണികളെ നിലയ്ക്കു നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
സംഘ്പരിവാറില്‍ നിന്നാണ് ഇത്തവണ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നീക്കമുണ്ടായത്. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ പൊലിസ് മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ആമ്പിലാട് സി.പി.എം പ്രവര്‍ത്തകനായ രാഘവന്റെ വീടിനു നേരെ അക്രമമുണ്ടായി. ഇതിനുശേഷം തലശേരി തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കയറി ആര്‍.എസ്.എസുകാരെന്ന് ആരോപിക്കുന്ന സംഘം നേതാക്കള്‍ക്കെതിരേ വധഭീഷണി മുഴക്കി. ഇതിനു തുടര്‍ച്ചയായാണ് ആര്‍.എസ്.എസ് കേന്ദ്രമായ താഴെകുന്നോത്തുപറമ്പില്‍ ഡി.വൈ.എഫ്.ഐ ജാഥയ്ക്കു നേരെ ബോംബേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."