കാറ്റും മഴയും: മരം വീണ് വീടുകള്‍ തകര്‍ന്നു; കൃഷിനാശവും ഗതാഗത തടസവും
പുത്തനത്താണി: ആതവനാട്, കാടാമ്പുഴ മേഖലകളില്‍ ഇന്നലെ രാവിലെ ഉണ്ടായ കാറ്റും മഴയും പരക്കെ നാശം വിതച്ചു. ആതവനാട് മേഖലയില്‍ കാറ്റും മഴയിലും കൃഷികള്‍ നശിച്ചു. വാഴ, കമുങ്ങ്, മരങ്ങള്‍ എന്നിവ നിലംപൊത്തി. കാടാമ്പുഴയില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പിലാത്തറയിലെ പുതുശ്ശേരിപറമ്പില്‍ ഹംസയുടെ വീടിനു മുകളില്‍ തെങ്ങു വീണ് വീട് ഭാഗികമായി തകര്‍ന്നു. പിലാത്തറയിലെ ചെറട ഹംസയുടെ തൊഴുത്തിനു മുകളില്‍ പ്ലാവ് വീണ് തൊഴുത്ത് തകര്‍ന്നു. കാടാമ്പുഴ മലയില്‍ പല്ലികണ്ടത്തെ നാട്ടുലിങ്ങല്‍ രമേശിന്റെ വീട് ഭാഗികമായി തകര്‍ന്നു. പലസ്ഥലത്തും നിരവധി പടു മരങ്ങള്‍ നിലം പൊത്തി. ചിലയിടത്ത് വീടിന്റെ ആസ്പറ്റോസ് ഷീറ്റുകള്‍ പറന്നു പോയി. വളവന്നൂര്‍ വില്ലേജ് കുറുക്കോളിലെ കാരണംവളപ്പില്‍ അബൂബക്കറിന്റെ വീടിനു മുകളില്‍ തെങ്ങു വീണ് വീട് ഭാഗികമായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."