HOME
DETAILS
MAL
ഏക സിവില്‍ കോഡിനെതിരേ ഒപ്പു ശേഖരണം 30വരെ തുടരണം: എസ്.വൈ.എസ്
backup
November 05 2016 | 20:11 PM
കണ്ണൂര്‍: ജില്ലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്ന ഏക സിവില്‍ കോഡിനെതിരേ മുസ്ലിം പഴ്സനല്‍ ലോ ബോര്‍ഡ് ആഹ്വാനം ചെയ്തു നടത്തുന്ന കാംപെയിന്റെ ഭാഗമായി പരമാവധി ജനങ്ങളെ നേരില്‍ കണ്ട് ഒപ്പു ശേഖരിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ നേതാക്കളായ അഹ്മദ് തേര്‍ളായി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന് ഹാജി വേങ്ങാട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. നവംബര്‍ 30വരെ കവലകള്‍, വായനശാലകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ കയറി മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം.
സമാനമനസ്കരായ മറ്റു സഹോദരന്മാരുടെ ഒപ്പുകളും ശേഖരിക്കണം. സ്ത്രീകളുടെയും പുരുഷന്മാരുടെയും നിശ്ചിത ഫോറത്തില്‍ വെവ്വേറേ ശേഖരിച്ചു ബന്ധപ്പെട്ടവര്‍ക്ക് ഇ-മെയില്‍ ചെയ്യുകയും പ്രിന്റ് കോപ്പി സമസ്ത ജില്ലാ ഓഫിസില്‍ എത്തിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ആഹ്വനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."