കുറ്റിപ്പുറം ദേശീയപാതയില്‍ ഗ താഗതം തടസപ്പെട്ടു
കുറ്റിപ്പുറം: ചൊവ്വാഴ്ച പെയ്ത വേനല്‍ മഴയില്‍ ദേശീയപാതയില്‍ മരം പൊട്ടി വീണ് ഗതാതഗം തടസപ്പെട്ടു. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിനു സമീപം റോഡിലേക്കു മരം വീണാണ്് ഗതാഗതം തടസപ്പെട്ടത്. കുറ്റിപ്പുറം പൊലിസും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇതിനിടയില്‍ ഹൈവേ ജംഗ്ഷനു സമീപം തെങ്ങ് വൈദ്യുതി കമ്പിയിലേക്കു പൊട്ടി വീണ് വൈദ്യുതി മുടങ്ങി. കുറ്റിപ്പുറം ഇലക്ട്രിക് ഓഫീസിനു കീഴില്‍ വിവിധയിടങ്ങളില്‍ വൈദ്യുതി കമ്പിയിലേക്കു മരം വീണിരുന്നു. മുടങ്ങിയ വൈദ്യുതി വൈകീട്ടോടെയാണ് പൂര്‍ണ രീതിയില്‍ പുനസ്ഥാപിച്ചത്.
തിരൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന് മാസ്റ്റര്‍ ഇ.കെ മോഹനന്, അസിസ്റ്റന്റ് എസ്.എം പി.ഐ ഷംസുദ്ധീന്, വി.പി ഗിരീഷ്, ജിജിന്‍രാജ്, നുറുല്‍ ഹിലാല്‍, എം.എല്‍ ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം റോഡിലെ മരം മുറിച്ചു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."