വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചു
നാദാപുരം: പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകള്‍ ജലവിതരണ വകുപ്പ് അടച്ചു. ജനുവരി അവസാനത്തോടെ അടയ്ക്കുന്ന ഷട്ടറുകളാണ് ഈ വര്‍ഷം നേരത്തെ അടക്കേണ്ടിവന്നത്.
പുഴയിലെ വെള്ളം പമ്പ് ചെയ്താണ് വടകരയിലേക്കാവശ്യമായ കുടിവെള്ളം എത്തിക്കുന്നത്. ആവശ്യത്തിനു മഴ ലഭിക്കാതായതോടെ പുഴയില്‍ വെള്ളത്തിന്റെ അളവും കുറഞ്ഞിരിക്കുകയാണ്. പുഴയ്ക്കു കുറുകെ നാലു മീറ്റര്‍ ഉയരത്തില്‍ ബണ്ട് കട്ടിയാണ് വെള്ളം തടഞ്ഞുനിര്‍ത്തുന്നത്. എന്നാല്‍ ഇതിന്റെ പകുതി ജലം പോലും പുഴയില്‍ ഇപ്പോഴില്ല. ഇതേ തുടര്‍ന്നാണ് അധികജലം ഒഴുക്കിവിടാനായി ബണ്ടിനോടു ചര്‍ന്നു സ്ഥാപിച്ച നാലു ഷട്ടറുകളും താഴ്ത്തി വെള്ളം കെട്ടിനിര്‍ത്താനുള്ള നടപടികയെടുത്തത്. ഷട്ടറുകള്‍ താഴ്ത്തുന്ന ജോലി കരാര്‍ തൊഴിലാളികളെ വച്ച് ഇന്നലെ പൂര്‍ത്തിയാക്കി. ഇതോടെ പുഴയുടെ താഴ്ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇതോടെ പുഴ രണ്ടായി വിഭജിക്കപ്പെട്ടനിലയിലാണ്.
ഷട്ടറുകള്‍ അടക്കുന്നത് ബണ്ടിനു താഴ്ഭാഗത്തുള്ളവരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. വെള്ളം പൂര്‍ണമായും തടയുന്നതോടെ താഴോട്ടുള്ള ഒഴുക്ക് കുറയുകയും വെള്ളത്തിന്റെ ലഭ്യത കുറയാനും ഇടയാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം വെള്ളം കിട്ടാതെ നിരവധി ആളുകളുടെ കൃഷി നശിച്ചിരുന്നു.
പുറമെ പുഴയിലെ ജലനിരപ്പ് താഴ്ന്നത് കിണറുകളിലെ വെള്ളം വറ്റാനും ഇടയാക്കിയിരുന്നു. ഷട്ടര്‍ അടച്ചതോടെ ഈ വര്‍ഷം നേരത്തെ തന്നെ പുഴ വറ്റുമെന്ന അവസ്ഥ കര്‍ഷകരുടെ ആശങ്ക വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ബണ്ടു നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പുഴയുടെ ഇന്നത്തെ അവസ്ഥക്കിടയാക്കിയതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."