HOME
DETAILS
MAL
മണ്ണന്തല കോട്ടമുകളില്‍ പൈപ്പ് പൊട്ടി
backup
November 05 2016 | 22:11 PM
പേരൂര്‍ക്കട: മണ്ണന്തല കോട്ടമുകള്‍ ഭാഗത്ത് വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. 160 എം.എം പി.വി.സി ലൈനാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനാല്‍ ടാര്‍ ഇളകിമാറുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. പൈപ്പ് പൊട്ടിയതുമൂലം മണ്ണന്തല, ആനന്ദവല്ലീശ്വരം, കോട്ടമുകള്‍, നാലാഞ്ചിറയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും മുഴുവന്‍ ജോലിയും പൂര്ത്തിയാക്കനായിട്ടില്ല. കുടിവെള്ള വിതരണം ഇന്നു പൂര്‍ണമായും പുന:സ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി വാട്ടര്‍അതോറിറ്റി എ.ഇ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."