ഹജ്ജ് അപേക്ഷകള്‍ ഡിസംബര്‍ അവസാനവാരം സ്വീകരിച്ചുതുടങ്ങും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2017-ല്‍ ഹജ്ജിനു പോകുന്നതിനുളള അപേക്ഷകള്‍ ഡിസംബര്‍ അവസാന വാരം സ്വീകരിച്ചു തുടങ്ങും. ഇതിനു മുന്നോടിയായി ഹജ്ജ് ട്രെയ്‌നര്‍മാരെ കണ്ടെത്താനും ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷനായി.
അപേക്ഷകള്‍ ഡിസംബര്‍ 15നും ജനുവരി ഒന്നിനുമിടയില്‍ സ്വീകരിക്കും. കൃത്യമായ തിയതിയും നിര്‍ദേശങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ലഭ്യമായിട്ടില്ല. ഇതിനു ശേഷം അപേക്ഷാ വിതരണത്തിന്റെയും സ്വീകരണത്തിന്റെയും തിയതി പ്രഖ്യാപിക്കും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും,70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണയും നേരിട്ട് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സമ്മര്‍ദം ചെലുത്തും. കേരളത്തില്‍ നിന്ന് ഇത്തവണ 10,580 പേരാണ് ഹജ്ജിന് പേയത്. അഞ്ചാം വര്‍ഷക്കാരായി ഒമ്പതിനായിരത്തിലേറെ പേരുണ്ട്.70 വയസിനു മുകളില്‍ പ്രായമുളളവരും അപേക്ഷകരായുണ്ടാകും. രണ്ടു കാറ്റഗറിക്കും നേരിട്ട് നറുക്കെടുപ്പ് കൂടാതെ അവസരം ലഭിക്കുമെന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും തീര്‍ത്ഥാടകര്‍ക്ക് കേരളത്തില്‍ നിന്ന് ഹജ്ജിന് പോകാനാവും.
അപേക്ഷ സ്വീകരണം ഡിസംബര്‍ അവാസനത്തില്‍ തുടങ്ങുമെന്നതിനാല്‍ ട്രെയിനര്‍മാരെ ഡിസംബര്‍ ആദ്യവാരം കണ്ടെത്തും. തീര്‍ഥാടകരുടെ അപേക്ഷ പൂരിപ്പിക്കല്‍, പണം അടക്കാന്‍ സഹായിക്കല്‍, ഹജ്ജ് പഠന ക്ലാസ്സുകള്‍ തുടങ്ങിയവയില്‍ സഹായിയായി പ്രവര്‍ത്തിക്കനാണ് ട്രെയിനര്‍മാരെ നിയമിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്യാമ്പും, ഹജ്ജ് സര്‍വിസും യോഗം വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയിലും, ഹജ്ജ് വേളയിലും പ്രയാസങ്ങളുണ്ടാവാത്ത പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.
വരും വര്‍ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും നടപടി സ്വീകരിക്കും.
സമയ ബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഹജ്ജ് സെക്രട്ടറികൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ ഉദാസീനത കാണിക്കുന്നതില്‍ അംഗങ്ങള്‍ വിമര്‍ശനം നടത്തി. യോഗത്തില്‍ ജില്ലാകലക്ടര്‍ എത്താത്തതിലും നെടുമ്പാശേരിയിലെ ക്യാംപുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒപ്പിടാന്‍ വൈകുന്നതിലുമാണ് അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയത്.
എം.എല്‍.എമാരായ വി.അബ്ദുറഹിമാന്‍, വി.കെ.അബ്ദുള്‍ഖാദര്‍, എ.കെ.അബ്ദുറഹിമാന്‍, ഇ.കെ.അഹമ്മദ് കുട്ടി,പ്രൊഫ.എ.കെ.അബ്ദുള്‍ ഹമീദ്,അബ്ദുറഹിമാന്‍ പെരിങ്ങാടി,അഹമ്മദ് മൂപ്പന്‍, വി.എസ്.നാസറുദ്ധീന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, ശരീഫ് മണിയാട്ടുകുടി, ബാബുസേട്ട്,ഹജ്ജ് അസി.സെക്രട്ടറി ഇ.സി.മുഹമ്മദ്, കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."