ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടെന്ന് യു.എസ്
ന്യൂയോര്‍ക്ക്: അഫ്ഗാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖാഇദ നേതാവ് കൊല്ലപ്പെട്ടെന്ന് യു.എസ്. അല്‍ഖാഇദ മുതിര്‍ന്ന നേതാവായ ഫാറൂഖ് അല്‍ ഖതാനി കൊല്ലപ്പെട്ടതായാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്.
സംഭവം നടന്നിട്ട് രണ്ടു മാസത്തോളമായെങ്കിലും അമേരിക്കയുടെ സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. വടക്കുകിഴക്കന്‍ അഫ്ഗാനിലെ നേതാവാണ് ഫാറൂഖ് അല്‍ ഖതാനി.
പെന്റഗണിലെ കുനാറില്‍ ഒക്ടോബര്‍ 23 നുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് പീറ്റര്‍ കുക്ക് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടെ അതിഭീകരരുടെ ലിസ്റ്റിലുള്ളയാളാണ് അല്‍ ഖതാനി.
അതേദിവസം തന്നെ അല്‍ഖാഇദയുടെ മറ്റൊരു നേതാവായ ബിലാല്‍ അല്‍ യുത്തയ്ബിയെ ലക്ഷ്യംവച്ച് മറ്റൊരു വ്യോമാക്രമണം നടത്തിയതായും അതില്‍ ബിലാല്‍ കൊല്ലപ്പെട്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പീറ്റര്‍ കുക്ക് പറഞ്ഞു.
എന്നാല്‍ അല്‍ഖാഇദ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
വാക്കു പിഴച്ചു; സുക്കര്‍ബര്‍ഗിന് നഷ്ടം 3 ബില്ല്യന്‍
ന്യൂയോര്‍ക്ക്: വാക്കുകള്‍ ഉപയോഗിച്ചപ്പോഴുള്ള സൂക്ഷ്മതയില്ലായ്മ മൂലം ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം മൂന്നു ബില്യന്‍ ഡോളര്‍. ലോകത്തെ അഞ്ചാമത്തെ വലിയ ധനികനാണ് സുക്കര്‍ബര്‍ഗ്.
ഫേസ്ബുക്കിന്റെ വരുമാനത്തെ കുറിച്ച് അദ്ദേഹം നടത്തിയ രണ്ടു വാക്കുകളാണ് നിക്ഷേപകര്‍ തെറ്റായ അര്‍ഥത്തില്‍ മനസ്സിലാക്കിയത്.
അര്‍ഥവത്തായ മാന്ദ്യമുണ്ടെന്നും ഗൗരവത്തിലുള്ള നിക്ഷേപം വേണമെന്നുമാണ് സുക്കര്‍ബര്‍ഗ് പറഞ്ഞത്. ഇത് മൂലം വമ്പന്‍ നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്.
ഫേസ്ബുക്കില്‍ നഷ്ടമുണ്ടെന്ന് മനസ്സിലാക്കിയ നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുകയായിരുന്നു.
ഫേസ്ബുക്കിന്റെ അഞ്ചു ശതമാനം ഓഹരിയാണ് ഇടിഞ്ഞത്. എന്നാല്‍ പരസ്യവരുമാനത്തെയാണ് സുക്കര്‍ബര്‍ഗ് ഉദ്ദേശിച്ചത്. കൂടുതല്‍ പരസ്യം നേടാന്‍ ഉദ്ദേശിച്ച വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് അദ്ദേഹത്തിന് വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."