കാവ്യസരസിലെ രാഗപൗര്‍ണമി പുസ്തക പ്രകാശനം ഇന്ന്
കൊച്ചി: കവി, ഗാനരചയിതാവ്, ചലച്ചിത്രസീരിയല്‍ സംവിധായകന്‍, നിര്‍മാതാവ്, നോവലിസ്റ്റ് തുടങ്ങി വിഭിന്നമായ കര്‍മരംഗങ്ങളില്‍ സര്‍ഗമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ കാവ്യലോകത്തെ സമഗ്രമായി വിലയിരുത്തുന്ന കാവ്യസരസിലെ രാഗപൗര്‍ണമി എന്ന പഠനഗ്രന്ഥം ഇന്ന് രാവിലെ 9 ന് എറണാകുളം മിനി ടൗണ്‍ഹാളില്‍ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ ആരംഭിച്ച ശ്രീകുമാരന്‍ തമ്പിയുടെ ഗാനസപര്യയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ അദ്ദേഹത്തിന് സഹൃദയസമൂഹം സമര്‍പ്പിക്കുന്ന സ്‌നേഹോപഹാരമായ ഈ ഗ്രന്ഥത്തിന്റെ സമ്പാദനവും പഠനവും നിര്‍വഹിച്ചത് ഡോ. അജയപുരം ജ്യോതിഷ്‌കുമാറാണ്. മലയാളത്തിലെ പ്രശസ്തരായ നാല്‍പ്പതിലേറെ എഴുത്തുകാര്‍ ശ്രീകുമാരന്‍ തമ്പിയുടെ കവിതകളെയും ഗാനസാഹിത്യത്തെയും ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നു. പ്രൊഫ. എം.കെ. സാനു പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."