പക്ഷിപ്പനി:ദ്രുതകര്‍മസേനയെ വിപുലീകരിക്കുന്നു
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മ സേനയും എത്തുന്നു.
ജില്ലയിലെ ദ്രുതകര്‍മസേന കൂടാതെയാണ് ഇവ പ്രവര്‍ത്തിക്കുക. കൊല്ലത്തുനിന്ന് 10 സംഘങ്ങളാണ് ഇന്ന് ജില്ലയിലെത്തുന്നത്. ഇവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുനല്‍കിയ ശേഷം പ്രശ്‌ന ബാധിത സ്ഥലങ്ങളിലേക്ക് അയയ്ക്കും. കൂടാതെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘവും അടുത്ത ദിവസങ്ങളിലായി ജില്ലയില്‍ എത്തും. ഇന്ന് അമ്പലപ്പുഴ നോര്‍ത്ത്, എടത്വയിലെ കൂടുതല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കും.
രോഗം ഏതാണ്ട് നിയന്ത്രണവിധേയമായ പള്ളിപ്പാട് ഇന്നലെ ഒരു സംഘം ശുചീകരണഅണുവിമുക്തമാക്കല്‍ തുടങ്ങിയ നടപടികളാണ് നിര്‍വഹിച്ചത്. പുളിങ്കുന്ന് ദ്രുതകര്‍മ സേനയുടെ നാല് ടീമുകള്‍ പ്രവര്‍ത്തിച്ചു. ഇവിടെ ചത്ത 150 താറാവുകളെ സംസ്‌കരിച്ചപ്പോള്‍ 8025 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ഇന്നും കൂടുതല്‍ സംഘങ്ങള്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടാകുമെന്ന് രോഗ നിയന്ത്രണത്തിനുള്ള നോഡല്‍ ഓഫീസറായ ഡോ.ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."