അരൂരില്‍ കുടിവെള്ള പദ്ധതിക്കായി മുന്നറിയിപ്പില്ലാതെ സംസ്ഥാനപാത വെട്ടിപ്പൊളിച്ചു
അരൂര്‍: മുന്നറിയിപ്പില്ലാതെ അരൂര്‍-തോപ്പുംപടി സംസ്ഥാനപാത വെട്ടിപ്പൊളിച്ചതുമൂലം ജനം ദുരിതത്തില്‍. ജന്റം പദ്ധതിപ്രകാരം പൈപ്പ് ഇടുന്നതിനുവേണ്ടി അരൂര്‍ മാര്‍ക്കറ്റിന് സമീപം റെയില്‍വെ മേല്‍പാലത്തിന് താഴെയാണ് സംസ്ഥാനപാത വെട്ടിപ്പൊളിച്ചത്.
ഇതുമൂലം അരൂര്‍ പഞ്ചായത്തിന്റെ വടക്കന്‍ മേഖലയിലെക്കുള്ള ഗതാഗതത്തിന് തടസ്സം നേരിട്ടതിനാല്‍ പ്രദേശം ഒറ്റപ്പെട്ടു. ഇതുവഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ നടന്ന് അരൂര്‍ ബൈപാസ് കവലയിലെത്തിയാണ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രയിലാണ് റോഡ് വെട്ടിപൊളിക്കല്‍ ജോലികള്‍ തുടങ്ങിയത്. കാല്‍നടയാത്രക്കാര്‍ക്ക്‌പോലും നടന്നുപോകാന്‍ വഴിയൊരുക്കാതിരുന്ന വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിക്ഷേധം ഇരമ്പിയിരുന്നു. പ്രതിക്ഷേധത്തേതുടര്‍ന്ന് ശനിയാഴ്ച കാല്‍നടയാത്രികര്‍ക്കും
ഇരുചക്ര വാഹനങ്ങള്‍ക്കും കടന്നുപോകാനുള്ള സൗകര്യം അധിക്യതര്‍ ചെയ്തു കൊടുത്തു. അരൂര്‍ ബൈപാസ് കവലയില്‍ നിന്ന് ഇടത്തോട്ട് വാഹനങ്ങള്‍ തിരിയാതിരിക്കാന്‍ റോഡ് റിബണ്‍ കെട്ടി തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിയാതെ ചേര്‍ത്തല ഭാഗത്തുനിന്നും എത്തിയ ദീര്‍ഘദൂര ബസ്സുകളും മറ്റു വാഹനങ്ങളും എങ്ങേട്ട് പോകണമെന്നറിയാതെ ബൈപാസ് കവലയില്‍ കുടുങ്ങി. തോപ്പുപടി ഭാത്തേക്കുള്ള വാഹനങ്ങള്‍ കുണ്ടനൂര്‍ വഴിയും മറ്റു ദീര്‍ഘദൂര വണ്ടികള്‍ വൈറ്റിലവഴിയും പിന്നീട് യാത്ര തുടര്‍ന്നു.
മറ്റു തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ അഞ്ച് ദിവസങ്ങള്‍കൊണ്ട് ജോലികള്‍ തീര്‍ക്കുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ എ.റ്റി.മെറ്റില്‍ഡായും ഓവര്‍സിയര്‍ പി.ജെ.ജോണ്‍സണും പറഞ്ഞു.രാത്രിയും പകലുമായി ജീവനക്കാര്‍ ജോലി പൂര്‍ത്തിയാക്കും.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ് ജന്റം കുടിവെള്ള പദ്ധതി.
നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പ്ലാന്റില്‍നിന്ന് അരൂര്‍ വഴി വരുന്ന പൈപ്പ് പള്ളിയുടെ തെക്ക് ഭാഗത്തള്ള അമ്മനേഴം റോഡ് വഴി കുമ്പളങ്ങി ഭാഗത്തേക്ക് പോകും. കുമ്പളങ്ങി,പെരുംമ്പടപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന സമയത്തു തന്നേ ഭൂഗര്‍ഭ പൈപ്പിടല്‍ പണി നടത്തിയിരുന്നു.
എന്നാല്‍ അരൂര്‍ മാര്‍ക്കറ്റിന്റെ സമീപത്തുള്ള റെയില്‍വെയുടെ സ്ഥലത്തുകൂടി പൈപ്പിടാന്‍ അനുമതി ലഭിക്കാതിരുന്നതാണ് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കാലതാമസം നേരിട്ടത്.
അരൂരില്‍ നടക്കുന്ന പണി പൂര്‍ത്തീകരിച്ചാല്‍ കുമ്പളങ്ങി,പെരുംമ്പടപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്നര്‍ക്ക് ശുദ്ധജലം ലഭ്യമാകും. അരൂരില്‍ കൂടി പോകുന്ന ജന്റം കുടിവെള്ള പദ്ധതി നാട്ടുകാരായ അരൂര്‍ നിവാസികള്‍ക്കുകൂടി പ്രയോജനം ലഭിക്കത്തക്കരീതിയില്‍ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."