വരവറിയിച്ച് ശിശിരം: മഞ്ഞു വീഴ്ച്ച തുടങ്ങി
ഏറ്റുമാനൂര്‍: വൃശ്ചികമാസത്തെ വരവേറ്റ് മഞ്ഞുവീഴ്ച ആരംഭിച്ചു. നവംബര്‍ അവസാനം ആരംഭിക്കുന്ന ശിശിരത്തിന് ആഴ്ചകള്‍ക്കു മുന്‍പേ കനത്ത മഞ്ഞ് പ്രത്യക്ഷപ്പെട്ടത് പ്രത്യേക അനുഭവമായി. ഏറ്റുമാനൂരിലും പരിസരങ്ങളിലും രാവിലെ പരസ്പരം കാണാനാവാത്ത വിധമായിരുന്നു മഞ്ഞ് പെയ്തത്. ഏതാണ്ട്എട്ട് മണിവരെ ഈ പ്രതിഭാസം നീണ്ടുനിന്നു. വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിച്ചാണ് നിരത്തുകളില്‍ ഇറങ്ങിയത്. സാധാരണ നിലയില്‍ ഹൈറേഞ്ചില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയായിരുന്നു ഞായറാഴ്ച രാവിലെ കാണപ്പെട്ടത്.
പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളില്‍ ഒന്നായ ശൈത്യം സാധാരണ ഗതിയില്‍ ശരല്‍ക്കാലത്തിനും, വസന്തകാലത്തിനും ഇടയിലാണ് കടന്നുവരാറ്. സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ശൈത്യകാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തോതിലാണ് അനുഭവപ്പെടാറ്. താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തില്‍ താപനിലകളില്‍ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യകാലത്തില്‍ മരങ്ങള്‍ ഇലപൊഴിക്കാറുണ്ട്. നവംബര്‍ അവസാനത്തോടെയാണ് കേരളത്തില്‍ ശിശിരം അനുഭവപ്പെടുക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ശൈത്യം കനക്കാറുണ്ട്. കേരളത്തിലെ ഉയര്‍ന്ന മേഖലകളായ വയനാട്, ഇടുക്കി, നെല്ലിയാമ്പതി മേഖലകളിലാണ് കനത്ത മഞ്ഞ് വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങള്‍ക്ക് ശൈത്യം വഴിവയ്ക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."