HOME
DETAILS

ഇന്ന് ആര്‍. ശങ്കറിന്റെ 44ാം ചരമവാര്‍ഷികം

  
backup
November 07 2016 | 06:11 AM

r-sankar-tribute

 

കൊല്ലം: കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയും മൂന്നാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്റെ 44ാം ചരമവാര്‍ഷികം ഇന്ന്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്തു വിപുലമായ പരിപാടികളോടെയാണ് ചരമവാര്‍ഷികം ആചരിക്കുന്നത്. 1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍ കുടുംബത്തില്‍ രാമന്‍ വൈദ്യര്‍-കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായിട്ടായിരുന്നു ജനനം.
സ്വാതന്ത്രസമര സേനാനി,എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എന്‍ ട്രസ്‌റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും തിരുവാതാംകൂര്‍, കേരള നിയമസഭകളില്‍ അംഗം, കേരളത്തിലെ ആദ്യ ഉപമുഖ്യമന്തി, മുഖ്യമന്ത്രി, ഹിന്ദുമണ്ഡല നേതാവ്, അധ്യാപകന്‍,അഭിഭാഷകന്‍, പത്രാധിപര്‍ എന്നിങ്ങനെ വൈവിദ്ധ്യമായ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 1937ല്‍ ബി.എല്‍. ജയിച്ചു. 1938 ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനും 1942 ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തുടര്‍ന്നും ജയില്‍വാസം അനുഭവിച്ചു.
1944ല്‍ ശങ്കര്‍ എസ്.എന്‍.ഡി.പി. സെക്രട്ടറി സ്ഥാനത്ത് വരുമ്പോള്‍ യോഗത്തിന് പറയത്തക്ക ആസ്ഥികളൊന്നുമില്ലായിരുന്നു. ഗുരുദേവന് ലഭിച്ച വലിയ സ്വത്തുക്കളെല്ലാം ശിവഗിരി സന്യാസ സംഘത്തിന്റെ ഉടമസ്ഥയിലായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന് ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ തുടങ്ങേണ്ടി വന്നു. പിടിയരിയും വാതിലുകള്‍ തോറുമുളള പിരിവുകളും വാങ്ങി അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴില്‍ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തന ആസ്ഥാനം കൊല്ലമായി മാറുകയും ചെയ്തു. കൊല്ലം എസ്.എന്‍. കോളജിന്റെ സ്ഥാപനത്തിനായി ഒരു നിലാവുളള രാത്രിയില്‍ ശങ്കറും സര്‍വ്വേയര്‍ വേലുപ്പിള്ളയും കൂടിയാണ് കൊല്ലം പീരങ്കി മൈതാനത്തിന്റെ ഒരറ്റത്ത് ഇരുപത്തഞ്ചു ഏക്കര്‍ സ്ഥലം അളന്നു തിരിച്ചത് ശങ്കറാണ്. തുടര്‍ന്നു ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ അംഗീകാരം തേടി. കേരളത്തിലെ ഏറ്റവും വലിയ കലാശാലകളിലൊന്നായി എസ്.എന്‍. കോളജ് ഉയര്‍ന്നുവന്നു. തുടര്‍ന്നു എസ്.എന്‍. കോളജുകളുടെ ഭരണത്തിന് അദ്ദേഹം എസ്.എന്‍. ട്രസ്റ്റും രൂപീകരിച്ചു.
ഒന്നുമില്ലായ്മയില്‍ നിന്നും ട്രസ്റ്റിനു പതിനെട്ട് കോളജുകള്‍ കേരളത്തിലുണ്ടായി. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി, 1954 ല്‍ 'ദിനമണി' പത്രം തുടങ്ങിയ ശങ്കര്‍ 1957ല്‍ കെ.പി.സി.സി. പ്രസിഡന്റായി.
പുന്നപ്ര വയലാര്‍ സമരത്തിന് ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരത്തിലെ അപ്രായോഗികതയും വിഡ്ഢിത്തവും ചതിയും ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴയിലെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെതിരേ നടന്ന വിമോചന സമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ശങ്കര്‍. ഇതൊക്കെ അദ്ദേഹത്തെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ശത്രുവാക്കി മാറ്റി.
പിന്നീട് അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ത്തി. 1960ലെ തിരഞ്ഞെടുപ്പില്‍ പട്ടത്തിന്റെ നേത്യത്വത്തിലുള്ള ജനാധിപത്യ ഐക്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ശങ്കറായിരുന്നു വിദ്യാഭ്യാസമന്ത്രി. 1962ല്‍ പട്ടം ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ശങ്കര്‍ മുഖ്യമന്ത്രിയായി. അതിസമര്‍ത്ഥനായ അക്കാലത്തെ പ്രതിപക്ഷ നേതാവ് പി.റ്റി. ചാക്കോയായിരുന്നു ആഭ്യന്തരമന്ത്രിയും.
ശങ്കറിന്റെ ഭരണക്കാലത്താണ് കേരളത്തില്‍ ആദ്യമായി അശരണര്‍ക്കും അനാഥര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഈ നടപടി പിന്നെ ഭാരതത്തിന് ആകെ മാതൃകയാകുകയും ചെയ്തു. അഗതികള്‍ക്ക് സഹായമായി പ്രതിമാസം അഞ്ചുരൂപ (അന്ന് അതൊരു നല്ല തുകയാണ്) പെന്‍ഷന്‍ ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ശങ്കര്‍ മന്ത്രിസഭ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ഭിന്നിപ്പ് കാരണം 1964ല്‍ വീണു.
1949ല്‍ മന്നത്ത് പദ്മനാഭനും ആര്‍ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചിരുന്നു. അന്ന് മന്നം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശങ്കര്‍ അംഗവുമായിരുന്നു. മന്ത്രിസഭാ പതനത്തിനുശേഷം അദ്ദേഹം മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശങ്കര്‍ പിന്നീട് എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുക്കുകയും ചെയ്തു. 1972 നവംബര്‍ ആറിന് ആര്‍. ശങ്കര്‍ വിടവാങ്ങി. കൊല്ലം എസ.്എന്‍.ഡി.പി യൂനിയന്റെ ആഭിമുഖ്യത്തിലുള്ള ആര്‍.ശങ്കര്‍ ചരമവാര്‍ഷിക ദിനാചരണം ഇന്നു വൈകിട്ട് ആറിന് കൊല്ലം സിംസ് ആശുപത്രി അങ്കണത്തില്‍ നടക്കും. എസ്.എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എം.മുകേഷ് എം.എല്‍.എ, മുന്‍ മന്ത്രി പി.കെ.ഗുരുദാസന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.എന്‍ ട്രസ്റ്റ്് ചെയര്‍മാന്‍ ഡോ.എം.എന്‍ സോമന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. ഡോ.ജി. ജയദേവന്‍, എന്‍.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago