13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
മാനന്തവാടി: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ഫിറ്റു സെയ്ക്ക് (19), സമയൂണ്‍ (20) എന്നിവരെയാണ് മാനന്തവാടി അഡീഷണല്‍ എസ്.ഐ വസന്ത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാനന്തവാടി-കുറുക്കന്മൂലയിലെ വീടിന്റെ നിര്‍മാണ തൊഴിലാളികളാണ് ഇവര്‍. പെണ്‍കുട്ടി ലൈബ്രറിയില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി രണ്ടുപേരും ചേര്‍ന്ന് കയറി പിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ ഇരുവരും ചേര്‍ന്ന് വസ്ത്രം വലിച്ചു കീറുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പൊലിസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമ നിയമം സെക്ഷന്‍ 354 പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."