സിവില്‍ സ്റ്റേഷനിലെ പേപ്പര്‍ കടത്ത്; വകുപ്പുതല അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടു
പേരൂര്‍ക്കട: സിവില്‍ സ്‌റ്റേഷനിലെ പേപ്പറുകള്‍ കടത്തിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് കലക്ടര്‍ എസ്.വെങ്കടേസപതി ഉത്തരവിട്ടു.
വിജിലന്‍സ് ഡപ്യൂട്ടി കലക്ടര്‍ വിനോദിനാണ് അന്വേഷണച്ചുമതല. കലക്ടറേറ്റിലെ സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്ന കുറ്റം ചുമത്തി പൊലിസ് കേസെടുക്കുമെന്ന് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേരുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ശുചീകരണജീവനക്കാര്‍, സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട്് പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
നടപടി ഉടന്‍ ഉണ്ടാകുമെന്നും വളരെ ഗൗരവമായാണ് പ്രശ്‌നത്തെ കണ്ടിരിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതോടൊപ്പം കലക്ടറേറ്റില്‍ നടന്ന സംഭവവികാസങ്ങള്‍ വാട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ച ജീവനക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും.
കുറ്റക്കാര്‍ക്കെതിരെ പൊലിസ് കേസിന് ശുപാര്‍ശ ചെയ്താല്‍ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ ഇത് ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ കേസ് എടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."