കട ഒഴിപ്പിക്കല്‍ തര്‍ക്കം: വ്യാപാരിക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ ഹര്‍ത്താല്‍ നടത്തി
കൊടുവള്ളി: കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കൊടുവള്ളിയില്‍ തര്‍ക്കം. അക്രമത്തില്‍ വ്യാപാരിക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ കൊടുവള്ളി-നരിക്കുനി റോഡിലാണ് സംഭവം. ഇവിടെ വര്‍ഷങ്ങളായി ഒ.പി.എച്ച് ഓട്ടോ കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനം നടത്തുന്ന ഒ.പി ഹമീദ്, മകന്‍ അസ്്‌ലം ഷാഹുല്‍, ഹമീദിന്റെ സഹോദരന്‍ ഒ.പി റഷീദ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. കെട്ടിടയുടമ കടപൂട്ടി വ്യാപാരം തടസപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. രാവിലെ കട തുറക്കാനെത്തിയ ഒ.പി ഷാഹുല്‍ ഹമീദ് കടയുടെ ഷട്ടറുകള്‍ക്ക് പുതിയ പൂട്ടിട്ടതായി കണ്ടു. ഇതിനിടെ സംഘടിച്ചെത്തിയ കടയുടമയും സംഘവും ഷാഹുല്‍ ഹമീദിനെയും മകനെയും സഹോദരനെയും അക്രമിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളിയില്‍ വ്യാപാരി സംഘടനകള്‍ ഹര്‍ത്താലാചരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത്, പി.സി അഷ്‌റഫ്, കെ. നാരായണന്‍ നായര്‍, എം.വി ഹസു, പി.ടി.എ ലത്തീഫ്, എം. അബ്ദുല്‍ഖാദര്‍, ടി.പി അര്‍ഷാദ് നേതൃത്വം നല്‍കി. കൊടുവള്ളിയില്‍ വ്യാപാരിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) പ്രകടനം നടത്തി. എന്‍.ടി ഹനീഫ, ഉമ്മര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സി.പി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ നജീബ്, സി.പി റസാഖ്, സി.ടി അബ്ദുല്‍ഖാദര്‍, എന്‍.വി നൂര്‍ മുഹമ്മദ്, കെ.കെ ഷാക്കിര്‍, മുജീബ് ആവിലോറ, കെ.പി നാസര്‍ സംസാരിച്ചു. കെട്ടിട ഉടമയുടെയും വ്യാപാരിയുടെയും പരാതിയില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."