HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകസമിതി
backup
November 08 2016 | 07:11 AM
വാണിമേല്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് വാണിമേല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി അടിവാരം അധ്യക്ഷനായി. റെയ്ഞ്ച് ഇസ്ലാമിക കലാമേള വിപുലമായി നടത്താനും 27നു കേന്ദ്ര മദ്റസയില്‍ വച്ച് സ്വാഗതസംഘം രൂപീകരിക്കാനും തീരുമാനിച്ചു.
കെ.എം കുഞ്ഞമ്മദ് മുസ്ലിയാര്, യു.എസ് അബ്ദുല്‍ ലത്തീഫ് ദാരിമി, വി.കെ അബ്ദുല്‍ നാസര്‍ ഫൈസി, എ.പി അബ്ദുല്ലക്കുട്ടി മുസ്ലിയാര്, അലി അസ്ഹരി, ടി. മുഹമ്മദ്, ടി. ശിഹാബുദ്ദീന് ദാരിമി പങ്കെടുത്തു. സെക്രട്ടറി ഉണ്ണീന്‍കുട്ടി മുസ്ലിയാര് സ്വാഗതവും കെ. അലി മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."