റേഷന്‍ വ്യാപാരികള്‍ പണിമുടക്ക് തുടരും: സംയുക്തസമിതി
ചങ്ങനാശേരി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ആരംഭിച്ചിരിക്കുന്ന സമരപരിപാടികള്‍ തുടരുമെന്ന് സംയുക്തമിതി. എന്നാല്‍ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിഹിതം കെടുത്തു തീര്‍ക്കുന്നതിലേക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ മാനിച്ച് 12 വരെ വിതരണം പൂര്ത്തീയാക്കുന്നതിനു വേണ്ടി കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.
14 നു മുന്‍പ് റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്റ്റോക്ക് രജിസ്റ്റര്‍ മാസാന്ത്യ കണക്ക് എന്നിവ 14 ന് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഏല്‍പ്പിച്ച് സമരവുമായി മുമ്പോട്ട് പോകുവാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. പുതിയ സ്റ്റോക്ക് എടുപ്പ്, ഇന്‍ഡന്റ് നല്കല് തുടങ്ങിയവ നിര്‍ത്തിവയ്ക്കും.
സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടന്ന പൊതുയോഗം ആള് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് രക്ഷാധികാരി കെ റ്റി തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ആര് തുളസിദാസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി രാജു പി കുര്യന് മുഖ്യ പ്രഭാഷണം നടത്തി. ചങ്ങനാശേരി താലൂക്ക് രക്ഷാധികാരി കെ.എസ് ഹലീല്‍ റഹിമാന്‍, ആള് ഇന്ത്യാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന് സംസ്ഥാന സെക്രട്ടറി റ്റി. ജെ ജോസഫ്കുഞ്ഞ്, മുരളീധരന് നായര്‍, ഗോപകുമാര്‍, ശശിധരമേനോന്‍, ജേക്കബ് ചെറിയാന്, റ്റി ആര് രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."