കൂട്ടബലാല്‍സംഗം: സഊദിയില്‍ 7000 അടിയും 52 വര്‍ഷം തടവും ശിക്ഷ
ജിദ്ദ: ഭര്‍ത്താവിന്റെയും മകളുടെയും മുന്പില്വച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ നാല് സഊദി പൗരന്മാര്ക്ക് 7000 ചാട്ടവാറടിയും 52 വര്‍ഷം തടവും ശിക്ഷ വിധിച്ചു.
ജിദ്ദ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതിയ്ക്ക് 2,500 ചാട്ടവാറടിയും 17 വര്‍ഷം തടവുമാണ് ശിക്ഷ. മറ്റു രണ്ടു പ്രതികള്‍ക്ക് 1,500 ചാട്ടവാറടിയും 15 വര്‍ഷം തടവും വീതം വിധിച്ചു.
നാലാം പ്രതിയ്ക്ക് 1,500 ചാട്ടവാറടിയും അഞ്ചു വര്‍ഷം തടവുമാണ് ശിക്ഷയായി ലഭിക്കുക.
യുവതിയുടെ ജിദ്ദയിലെ വീട് കുത്തിപ്പൊളിച്ച് അകത്തു കയറിയ പ്രതികള്‍ ഭര്‍ത്താവിനെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് കെട്ടിയിട്ടു. അതിനുശേഷം കത്തികാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കുകയും ഭര്‍ത്താവും മകളും നോക്കി നില്‍ക്കെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
കൂടാതെ 10,000 റിയാലും, എട്ട് മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."