HOME
DETAILS
MAL
പിഎസ്സി അറിയിപ്പുകള്
backup
November 08 2016 | 12:11 PM
കണ്ണൂര്‍ ജില്ലയില്‍ കൃഷി വകുപ്പില്‍ (മണ്ണ് സംരക്ഷണം) വര്‍ക്ക് സൂപ്രണ്ട്(കാറ്റഗറി നമ്പര്‍ 0152014) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ പിഎസ്സി ജില്ലാ ഓഫീസില്‍ നടത്തും. കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം നവംബര്‍ ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷന് നവംബര്‍ 14, 15, 16 തീയതികളില്‍ എറണാകുളം മേഖലാ പി.എസ്.സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ മേഖലാ ഓഫീസില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."