നോട്ടുകള്‍ അസാധുവാകുമ്പോള്‍...
കോഴിക്കോട്: ഇന്ത്യയില്‍ അര്‍ധരാത്രിയോടു കൂടി അഞ്ഞൂറ് രൂപ,ആയിരം രൂപ നോട്ടുകളുടെ ക്രയവിക്രയം മരവിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം നിരവധി പ്രതിസന്ധികളാണ് രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ഇന്നു രാജ്യം സാമ്പത്തിക കൈവശമുള്ള നോട്ടുകള്‍ അമ്പത് ദിവസത്തിനകം മാറ്റിവാങ്ങാന്‍ സാധിക്കും.നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലാവധി. നാഷണലൈസ്ഡ് ബാങ്കുകള്‍,പോസ്റ്റ് ഓഫീസുകള്‍ എന്നിവയിലൂടെ നോട്ടുകള്‍ പുതുക്കി വാങ്ങാന്‍ സാധിക്കും. ചെക്ക്,ഡിഡി,ക്രഡിറ്റ്,ഡബിറ്റ് കാര്‍ഡുകള്‍ എന്നിവയുടെ ഇടപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇന്ത്യയിലേക്കുള്ള കള്ളപ്പണ ഒഴുക്കിനും കള്ളനോട്ടിനും തടയിടാന്‍ വേണ്ടിയാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം.നടപടിയുടെ ഭാഗമായി ഇന്ന് രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും.
നിരോധനം മൂലം എന്തൊക്കെ പ്രതിസന്ധികള്‍
രാജ്യത്തെ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തന രഹിതമാകും
ആയിരം രൂപയുടെ സ്ഥാനം നൂറ് രൂപ കൈയടക്കുന്നതോടു കൂടി രാജ്യത്തെ എ.ടി.എം.കൗണ്ടറുകള്‍,മറ്റ് കറന്‍സി ഫീഡിംഗ് സെന്ററുകള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമായി വരും.
പണം നിറയ്‌ക്കേണ്ട ഏജന്‍സികള്‍ക്ക് അമിത ജോലി.
തപാല്‍ ഓഫിസുകള്‍, ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകും.
നിലവില്‍ ഇത്തരം നോട്ടുകള്‍ കൈവശമുള്ള സാധാരണക്കാര്‍ നിത്യോപയോഗത്തിന് വേണ്ടി ബാങ്കുകളില്‍ കയറി ഇറങ്ങേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."