HOME
DETAILS

അഞ്ചുവര്‍ഷംകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സി.എന്‍.ജി ഇന്ധനമാക്കും: മുഖ്യമന്ത്രി

  
backup
November 08 2016 | 19:11 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d


തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ ബസുകളിലും ഇന്ധനം പൂര്‍ണമായും സി.എന്‍.ജി ആക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗതാഗതരംഗത്തെ ആധുനികവല്‍ക്കരിക്കുന്നതിനും രാജ്യത്തിന്റെ ഗതാഗത നയരൂപീകരണത്തിനുമായി രൂപംകൊണ്ട സംസ്ഥാന ഗതാഗത മന്ത്രിമാരുടെ കൂട്ടായ്മയുടെ നാലാമതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനുശേഷം രാജ്യത്തെ ആദ്യ എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ബസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. പരിസ്ഥിതിക്ക് യാതൊരുതരത്തിലുമുള്ള കോട്ടം വരാതിരിക്കാന്‍ വികസനപ്രക്രിയകളില്‍ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ കേരളം എന്നും മുന്നിലാണ്. ഇതോടൊപ്പം ഇലക്ട്രിക് കാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്നതിന് എല്ലാ പ്രോത്സാഹനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി 3,000 എല്‍.എന്‍.ജി, സി.എന്‍.ജി ബസുകള്‍ വാങ്ങാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. . ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സ് ചെയര്‍മാനും രാജസ്ഥാന്‍ ഗതാഗതമന്ത്രിയുമായ യൂനുസ് ഖാന്‍, പെട്രോനെറ്റ് എല്‍.എന്‍.ജി എം.ഡി പ്രഭാത് സിങ്, കേന്ദ്ര പെട്രോളിയം സെക്രട്ടറി കെ.ഡി. ത്രിപാഠി, കേന്ദ്ര ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ധാംലെ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിനു ശേഷം എല്‍.എന്‍.ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വിസ് ബസ്, മിനി ബസുകള്‍, സൗരോര്‍ജ ഓട്ടോറിക്ഷ എന്നിവയുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, രാജസ്ഥാന്‍ ഗതാഗതമന്ത്രി യൂനുസ് ഖാന്‍, സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എല്‍. എന്‍.ജി വാഹന ഇന്ധനമായി ഉപയോഗിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ഇത്തരം വാഹനങ്ങള്‍ റോഡിലിറക്കാന്‍ സാധിക്കൂ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago