സഊദി -ഈജിപ്ത് ബന്ധത്തില്‍ വിള്ളല്‍: എണ്ണ കയറ്റുമതി നിര്‍ത്തിവച്ചു
റിയാദ്: ഈജിപ്തുമായി സഊദി ബന്ധത്തിനു വിള്ളലേറ്റതിനെ തുടര്‍ന്ന് ഈജിപ്തിനുള്ള ഇന്ധന കയറ്റുമതി സഊദി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഈജിപ്ത് ഊര്‍ജമന്ത്രാലയമാണ് എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചതായി വ്യക്തമാക്കിയത്. എന്നാല്‍,വ്യക്തമായ കാരണം പറയാതെയാണിതെന്നും മന്ത്രാലയം ആരോപിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നല്കിയ രാഷ്ട്രമായിരുന്നു സഊദി. എന്നാല്‍, ഈ ബന്ധത്തിന് വിള്ളലുണ്ടായതായി വിലയിരുത്തപ്പെട്ടിരുന്നു.
യുഎന്നില്‍ അറബ് രാഷ്ട്രങ്ങളുടെ പൊതുനിലപാടിന് വിരുദ്ധമായി സിറിയന്‍ പ്രസിഡന്റിന് അനുകൂലമായി റഷ്യക്കുവേണ്ടി വോട്ട് ചെയ്ത നടപടിയാണ് സഊദിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
സംഭവത്തിനു ശേഷം ഈജിപ്തിനെതിരേ സഊദി ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇന്ധന വിതരണവും നിര്‍ത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."